കൊച്ചി നഗരത്തെ മുക്കി മഴ: വെള്ളത്തില്‍ മുങ്ങി വാഹനങ്ങള്‍, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചി: അപ്രതീക്ഷിത മഴയില്‍ മുങ്ങി കൊച്ചി നഗരം. വലിയ പ്രതീക്ഷയോടെ ഉറങ്ങാന്‍ കിടന്ന കൊച്ചിക്കാര്‍ പക്ഷേ ഇന്ന് രാവിലെ കണ്ടത് വീടിന് മുന്നിലുള്ള വെള്ളക്കെട്ടാണ്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ തുടങ്ങിയതാണ് ദുരിത പെയ്ത്ത്. ലക്ഷങ്ങളുടെ നഷ്ടം കൂടിയാണ് സംഭവിച്ചിരിക്കുന്നത്. നഗരമാകെ മഴയില്‍ സ്തംഭിച്ചു.
പെട്ടിക്കട്ട മുതല്‍ റെയില്‍വേ ട്രാക്ക് വരെ വെള്ളത്തിനടിയിലായി. പ്രളയ കാലത്ത് പോലും എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോ പിടിച്ച് നിന്നിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് ബസ്സുകള്‍ പൂര്‍ണമായി മാറ്റേണ്ടി വന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെയും കോട്ടയത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ബുധനാഴ്ച്ച അവധി പ്രക്യാപിച്ചു.
അതേസമയം മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കനത്ത മഴ എറണാകുളം ജില്ലയിലും തുടരും. അതുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്.
എറണാകുളം ജില്ലയില്‍ ഇപ്പോഴും മഴ തുടരുകയാണ്. വെള്ളമുയര്‍ന്ന് നഗരത്തിന്റെ എല്ലാ ഭാഗങ്ങളും മുങ്ങുന്ന അവസ്ഥയാണ് ഉള്ളത്. ലക്ഷങ്ങളുടെ നഷ്ടമാണ് കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കുമുണ്ടായിരിക്കുന്നത്. മിക്ക വീടുകളിലെയും വാഹനങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്.
ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍
കിടപ്പുമുറികളും അടുക്കളയുമെല്ലാം പൂര്‍ണമായും മുങ്ങി. വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പലരും വീടുകളുടെ രണ്ടാം നിലയിലാണ് അഭയം തേടിയത്. മഴ ഇന്ന് ഉച്ചയോടെ കുറഞ്ഞിരുന്നു. എന്നാല്‍ വെള്ളക്കെട്ട് ഒഴിയുന്നില്ല. ഡ്രെയിനേജ് സംവിധാനത്തിന്റെ അപാകത തന്നെയാണ് കാരണം.
ഈ ചിത്രത്തില്‍ സുന്ദരിമാര്‍ ഒളിഞ്ഞിരിപ്പുണ്ട്; അതിബുദ്ധിമാനാണെങ്കില്‍ 9 സെക്കന്‍ഡില്‍ കണ്ടെത്താം
അതേസമയം വേലിയേറ്റമാണ് വെള്ളം ഇറങ്ങാത്തതിന് കാരണമായി പറയുന്നത്. ഓടകളും മറ്റ് ഓവുചാലുകളുമെല്ലാം പൂര്‍ണമായി അടഞ്ഞിരിക്കുകയാണ്. വെള്ളത്തിന് ഒഴുകി പോകാന്‍ വഴിയില്ല. പരീക്ഷാ ദിനമായിരുന്നിട്ട് പോലും പലര്‍ക്കും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അവധി പ്രഖ്യാപിക്കാന്‍ പോലും സമയം ലഭിച്ചില്ല.
തെരുവുകളില്‍ ആണം പ്രതീക്ഷിച്ച് ധാരാളം സാധനങ്ങള്‍ കച്ചവടത്തിനെത്തിച്ചിരുന്നു. ഇവിടേക്ക് എല്ലാം വെള്ളം കയറി. നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. ഗതാഗംത മണിക്കൂറുകളോളം തടസ്സപ്പെട്ടു. മരങങള്‍ വീണ് പലയിടത്തും ഗതാഗത കുരുക്കുണ്ടാക്കി.
സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. നൂറ് മില്ലിമീറ്റര്‍ മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഒന്നോ രണ്ടോ ജില്ലകളില്‍ ചില സ്ഥലങ്ങളില്‍ അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ട്
സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍