നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെയാണ് ഇത് തകര്‍ന്നു വീണു. അതേസമയം ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടം റണ്‍വേയില്‍ വെച്ചല്ല ഉണ്ടായതെന്നാണ് സൂചന. എയര്‍പോര്‍ട്ടിന്റെ പിന്‍ഭാഗത്തായിട്ടാണ് അപകടം ഉണ്ടായത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നത്.
അതേസമയം അപകടസമയത്ത് ഹെലികോപ്ടറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റണ്‍വേ താല്‍ക്കാലികമായി അടച്ചു. റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ മാറിയാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. പറന്നുയരാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

കോസ്റ്റ് ഗാര്‍ഡ് ഹാങ്ങറില്‍ നിന്നും റണ്‍വേയില്‍ എത്തി പരിശീലന പറക്കല്‍ ആരംഭിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്.ഹെലികോപ്ടര്‍ നീക്കിയ ശേഷം റണ്‍വേ തുറക്കുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം അപകടത്തില്‍പ്പെട്ട മൂന്ന് പേരും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ്.
പരിക്ക് ഒരാള്‍ക്ക് മാത്രമാണ് ഉള്ളത്. റണ്‍വേയില്‍ കുറച്ച് നേരം തടസ്സങ്ങള്‍ തുടരും. റണ്‍വേയ്ക്ക് തൊട്ടുപുറത്ത് ഹെലികോപ്ടര്‍ കിടക്കുന്നത് കൊണ്ടാണ് ഇത് അടച്ചത്. അതുകൊണ്ട് നെടുമ്പാശ്ശേരിയിലേക്ക് വരുന്ന വിമാനങ്ങള്‍ കുറച്ച് നേരത്തേക്ക് തടസ്സപ്പെടും. ഇവയെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിടുന്നുണ്ട്.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications