• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തലമുറകളുടെ സൗഹൃദം പുതുക്കി, ജനങ്ങള്‍ ഏറ്റെടുത്ത് ഹൈബി ഈഡന്റെ പര്യടനം

  • By Desk

ആലുവ: സ്ഥാനാര്‍ഥി പര്യടനത്തിനിടയില്‍ കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇരുപത്തി ഒന്‍പതാം റാങ്കുനേടിയ എറണാകുളം കിഴക്കേ കടുങ്ങല്ലൂര്‍ സ്വാദേശി ആര്‍ ശ്രീലക്ഷ്മിയെ നേരിട്ട് കണ്ട് അനുമോദിക്കാനായി എംഎല്‍എ ഇബ്രാഹിംകുഞ്ഞിനോടൊപ്പം എത്തിയ ഹൈബി ഈഡന്റെ മനസില്‍ നിറഞ്ഞ് നിന്നത് തലമുറകളുടെ സൗഹൃദമാണ്.

'നഗരത്തില്‍ ആവേശത്തിര' പി. രാജീവിന്റെ രണ്ടാം ഘട്ട പര്യടനം എറണാകുളത്ത്; വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ

എറണാകുളം സെയിന്റ് ആല്‍ബെര്‍ട്‌സ് കോളേജിലെ യൂണിയന്‍ ചെയര്‍മാനായിരുന്ന ഹൈബിയുടെ പിതാവ് ജോര്‍ജ് ഈഡന്‍ 1975ല്‍ സുവോളജി വിഭാഗത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുമ്പോള്‍ സഹപാഠിയായിരുന്നു ശ്രീലക്ഷ്മിയുടെ പിതാവ് വിഎ രാമചന്ദ്രന്‍. കലാലയത്തില്‍നിന്നിറങ്ങിയ ജോര്‍ജ്ജ് ഈഡന്‍ പിന്നീട് എംഎല്‍എയും, എംപി യും ഒക്കെയായി രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നപ്പോള്‍ രാമചന്ദ്രന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായി.

പതിറ്റാണ്ടുകള്‍ക്ക് ശേഷം പിതാവിന്റെ ഓര്‍മ്മകളുമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഹൈബി ഈഡന്‍ കരുമാലൂരില്‍ പര്യടനത്തിന് എത്തുമ്പോഴാണ് അച്ഛന്റെ സഹപാഠിയുടെ മകള്‍ കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റാങ്കോടെ സിവില്‍ സര്‍വീസ് പാസാകുന്നത് എന്നത് ചരിത്ര നിയോഗം.

ശ്രീലക്ഷ്മിയെ അനുമോദിക്കാന്‍ വീട്ടിലെത്തിയ തന്റെ പഴയ സഹപാഠിയുടെ മകനെ രാമചന്ദ്രന്‍ അത്യാഹ്ലാദത്തോടെ വരവേറ്റു.മനസില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓര്‍മകളുടെ വേലിയേറ്റം, അതോടൊപ്പം മകളുടെ സ്വപ്ന നേട്ടത്തിന്റെ ഇരട്ടിമധുരവും. അനുമോദിക്കാനായി കയ്യില്‍ കരുതിയ പൊന്നാട അണിയിച്ച് ഉപഹാരവും നല്‍കി ശ്രീലക്ഷ്മിയുമായി സൗഹൃദം പങ്കിട്ട് കുശലാന്വേഷണം. ഒപ്പം അച്ഛന്റെ പഴയ സുഹൃത്തിനെ കണ്ടതിന്റെ ആഹ്ലാദവും. മകളുടെ സന്തോഷം പങ്കുവെച്ച് വീട്ടുകാര്‍ നല്‍കിയ മധുരവും നുണഞ്ഞ് യാത്ര പറഞ്ഞ് മടക്കം.

പഴയ സഹപാഠികളുടെ മക്കള്‍ ഇനി വീണ്ടും കണ്ടുമുട്ടും രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍. കുന്നുകര, കരുമാലൂര്‍, ആലങ്ങാട് പഞ്ചായത്തിലെ പര്യടനം പൂര്‍ത്തിയാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. അയിരൂരില്‍ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ ഉത്ഘാടനം ചെയ്ത പര്യടനം കുത്തിയതോട് കിഴക്കേപ്പള്ളി, ചാലാക്ക, വയല്‍ക്കര, ചുങ്കം മേഖലകളില്‍ ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കുന്നുകരയിലെത്തി. കുന്നുകരയില്‍ പൗരസമിതിയുടെയും, കര്‍ഷകരുടെയും നേതൃത്വത്തില്‍ പഴക്കുലകളും, കരിക്കിന്‍ കുലകളുമായി ഊഷ്മള സ്വീകരണം.

കരുമാലൂര്‍ പഞ്ചായത്തിലെ തടിക്കകടവ്, മില്ലുപടി കടൂപാടം എന്നിവിടങ്ങളില്‍ കൂടി ആവേശമുയര്‍ത്തി കടന്നുവന്ന പര്യടനത്തെ യുസി കോളേജ് ജംഗ്ഷനില്‍ നൂറുകണക്കിന് വോട്ടര്‍മാരുടെ നേതൃത്വത്തില്‍ ആവേശത്തോടെ വരവേറ്റു. സ്ഥാനാര്‍ഥി പര്യടനത്തിനിടയില്‍ കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എറണാകുളം കിഴക്കേ കടുങ്ങല്ലൂര്‍ സ്വാദേശി ആര്‍ ശ്രീലക്ഷ്മിയെ നേരിട്ട് കണ്ട് അനുമോദിച്ചു.

പാറേലി പള്ളം, കോട്ടപ്പുറം, കരുമാലൂര്‍ മേഖലകളില്‍ പര്യടനം പൂര്‍ത്തിയാക്കി മലയാള സിനിമയിലെ എക്കാലത്തെയും അമ്മയായ കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം നേടി. മാഞ്ഞാലി കുന്നുംപുറം, മനയ്ക്കപ്പടി, പുതുക്കാട് പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കി ആലങ്ങാട്ടേക്ക്. പര്യടനം ആലങ്ങാട്ടേക് എത്തിയപ്പോള്‍ കടന്നുവരുന്ന പാതയ്ക്ക് ഇരുവശവുമായി ആവേശത്തോടെ കാത്തുനിന്ന വോട്ടര്‍മാര്‍ക്കിടയിലേക് എത്തി പിന്തുണ തേടി. നീറിക്കോട്ട്, കരിങ്ങാംതുരുത്ത്, പുഞ്ചക്കുഴി എഴുവച്ചിറ തുടങ്ങിയ ആലങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാളികം പീടികയില്‍ പര്യടനം സമാപിച്ചു. ഏപ്രില്‍ 7 ഞായറാഴ്ച്ച ഹൈബി ഈഡന്റെ പര്യടനം കടുങ്ങല്ലൂര്‍, ഏലൂര്‍, കളമശ്ശേരി മേഖലകളില്‍ നടക്കും.

Ernakulam

English summary
Hibi Eden's election campaign in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X