എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ: സുരക്ഷ കർശനം, ഇതിനകം നടത്തിയത് 1800 പരിശോധനകള്‍

Google Oneindia Malayalam News

കൊച്ചി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ പുരോഗമിക്കുന്നത്. കൊവിഡ് പരിശോധന നടത്തുന്നതിനും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആരോഗ്യവകുപ്പിന്റെ പഴുതടച്ച പ്രവർത്തനങ്ങളാണ് ചലച്ചിത്ര മേളയിൽ നടപ്പിലാക്കിവരുന്നത്.

ഇതുവരെ നടത്തിയ 1500 ഓളം പരിശോധനകളിൽ അഞ്ച് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. പരിശോധന നടത്തുന്നതിനായി മേളയുടെ പ്രധാന കേന്ദ്രമായ സരിത സവിത സംഗീത തിയേറ്റർ കോംപ്ലക്സിലാണ് സൌകര്യം ഒരുക്കിയിട്ടുള്ളത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി 14ന് തന്നെ പരിശോനധന ആരംഭിക്കുകയും ചെയ്തിരുന്നു. അഞ്ച് കൌണ്ടറുകളിലായാണ് പരിശോധന ഏർപ്പെടുത്തിയിരുന്നത്.

 corona4-1584457

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

എട്ട് ലാബ് അസിസ്റ്റന്റുമാരും ഒരു ഡോക്ടറുടെ സേവനവുമാണ് ഇവിടെയുള്ളത്. കൊവിഡ് സ്ഥിരീകരിക്കുന്നവരെ ആരോഗ്യവകുപ്പിൽ അറിയിച്ച് ആംബുലൻസിൽ എഫ്എൽസിടികളികലേക്ക് മാറ്റുന്ന രീതിയായിരുന്നു പിൻതുടർന്നിരുന്നത്. എന്നാൽ വീടുകളിൽ തന്നെ കഴിയേണ്ടവർക്ക് അതിനുള്ള സൌകര്യവും ഒരുക്കുന്നുണ്ട്. ഇത്തരക്കാർക്ക് വിശ്രമിക്കുന്നതിനായി പ്രത്യേക മുറികളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പാണ് ഇവർക്കുള്ള ഭക്ഷണവും വെള്ളവും നൽകുന്നത്.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

Ernakulam
English summary
IFFK Kochi edition: 1800 Coronavirus tests helds in film festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X