എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികത; പോലീസ് അടിമകളായി... വിമര്‍ശിച്ച് കെമാല്‍ പാഷ

Google Oneindia Malayalam News

കൊച്ചി: പിസി ജോര്‍ജിനെ ലൈംഗിക പീഡന കേസില്‍ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. പോലീസിനെ അടിമകളാക്കി മാറ്റിയതിന് തെളിവാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ കേരള പോലീസിന് കുറച്ചെങ്കിലും നട്ടെല്ലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമില്ലാതായി. പിസി ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

മറ്റൊരു കേസിലാണ് വിളിപ്പിച്ചത്. ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ലൈംഗിക പീഡന കേസ് എടുത്തത്. ഒരു മണിക്കൂറിനകം അറസ്റ്റ് ചെയ്തു. വളരെ വേഗത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രാഥമിക അന്വേഷണം നടത്താന്‍ പോലും സമയം ലഭിച്ചിട്ടില്ല. അതിന് മുമ്പേ നടപടി സ്വീകരിച്ചു. പിസി ജോര്‍ജിന്റെ എല്ലാ നടപടിയോടും എനിക്ക് യോജിപ്പില്ല. എന്നാല്‍ ഈ കേസില്‍ അസ്വാഭാവികത തോന്നി. അദ്ദേഹത്തിന് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റിന്റെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത്.

k

ജാമ്യം കൊടുത്തതിനെ സ്വാഗതം ചെയ്യുന്നു. പിസി ജോര്‍ജിനെ വെള്ള പൂശാന്‍ ഉദ്ദേശിക്കുന്നില്ല. ഗൂഢാലോചന കേസില്‍ സാക്ഷിയാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എന്നാണ് അവര് പറയുന്നത്. പെട്ടെന്ന് മറ്റൊരു കേസെടുക്കുന്നു. ഒരു മണിക്കൂറിനകം പോലീസെത്തി അറസ്റ്റ് ചെയ്തു. അസ്വാഭാവികതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം കേസ് വരുമ്പോള്‍ പരിഗണിക്കണം.

പോലീസിനെ അടിമകളാക്കി മാറ്റിയിരിക്കുന്നു. അന്തസുള്ള പോലീസുകാരന് ജോലി ചെയ്യാന്‍ പറ്റുന്ന സംസ്ഥാനമായി കേരളത്തെ ഞാന്‍ കണക്കാക്കുന്നില്ല. നേരത്തെ കേരള പോലീസ് ഇങ്ങനെയായിരുന്നില്ല. എതിര്‍ക്കുന്നവരെ കേസുകളില്‍ കുടുക്കുന്ന സാഹചര്യമാണ്. ജനാധിപത്യം എന്ന പ്രക്രിയ ഇവിടെയില്ല. വിമര്‍ശിക്കാനുള്ള, പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ ഇല്ലാതായിക്കുന്നുവെന്ന് പറഞ്ഞ കെമാല്‍ പാഷ സന്ദേശം സിനിമയിലെ ചില സംഭാഷണങ്ങളും ഉദ്ധരിച്ചു.

പസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറുംപസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെടി ജലീല്‍ എംഎല്‍എയാണ് പിസി ജോര്‍ജിനും സ്വപ്‌ന സുരേഷിനുമെതിരെ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘം വിളിച്ചതു പ്രകാരമാണ് ശനിയാഴ്ച പിസി ജോര്‍ജ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. എന്നാല്‍ ഉച്ചയോടെ മറ്റൊരു കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈകീട്ട് കോടതിയില്‍ ഹാജരാക്കി. ഏറെ നേരത്തെ വാദങ്ങള്‍ക്ക് ശേഷം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് പിസി ജോര്‍ജ് അതിന് ശേഷം ഉന്നയിച്ചിരിക്കുന്നത്.

Ernakulam
English summary
Justice Kemal Pasha response to PC George Case and Criticized Kerala Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X