കളമശ്ശേരി സ്‌ഫോടനം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും, വിഷം ചീറ്റുന്ന പ്രചാരണമുണ്ടായെന്ന് പിണറായി
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 41 പേരാണ് ആശുപത്രിയിലുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഐസിയുവില്‍ 17 പേര്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇരുപത് അംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ കര്‍ശന നടപടിയെടുക്കും. ചിലര്‍ സംഭവത്തില്‍ വിഷം ചീറ്റുന്ന പ്രചാരണം നടത്തി. മുഖം നോക്കാതെയുള്ള നടപടികള്‍ എന്തായാലും ഉണ്ടാവും. മാധ്യമങ്ങള്‍ സംയമനത്തോടെയാണ് വിഷയത്തില്‍ വാര്‍ത്തകള്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവാളി ആരായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ച് വരുന്നത്. അഞ്ച് പേരുടെ നില ഗുരുതരമാണെന്നും, ഐസിയുവില്‍ 17 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ രാവിലെ പത്തിന് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. ഇതിനിടെയും പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നല്‍കാന്‍ ശ്രമം ഉണ്ടായി. ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
കേന്ദ്ര മന്ത്രിമാര്‍ വരെ മോശം പ്രസ്താവന നടത്തിയ വര്‍ഗീയ നീക്കം നടത്തി. നിലവില്‍ കേന്ദ്ര ഏജന്‍സികല്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. പോലീസ് തന്നെ അന്വേഷണം തുടരുകയാണ്. തെറ്റായ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവും. സര്‍ക്കാരിന് ചെയ്യാനാവുന്ന നടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തോടനുബന്ധിച്ച് അടിയന്തിര ചികിത്സാസഹായങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. അടിയന്തരയോഗം ചേരുകയും പ്രധാന ഉദ്യോസ്ഥർക്ക് ചുമതലകൾ നൽകിക്കൊണ്ട് ദ്രുതകർമ്മസമിതി രൂപീകരിക്കുകയും ചെയ്തു.
അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് കീഴ്സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകുകയും മരുന്നുകളുടെയും മറ്റ് സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്തു.108 ആംബുലൻസുകൾ,സ്വകാര്യ ആംബുലൻസുകൾ എന്നിവ അടിയന്തിര സാഹചര്യം നേരിടുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.
കളമശ്ശേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലും കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സവിവരളും സംശയനിവാരണങ്ങൾക്കുമായി നിരവധി പേർ കണ്ട്രോൾ റൂം ഹെൽപ്‌ലൈനിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സ്ഫോടനത്തെ ത്തുടർന്ന് ഇതുവരെ രണ്ട് സ്ത്രീകളുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ ആകെ 52 പേരാണ് ചികിത്സ തേടിയിട്ടുള്ളത്.വാർഡിൽ 15 പേരാണ് ചികിത്സയിൽ കഴിയുന്നത്. 18 പേരാണ് ഔട്ട് പേഷ്യന്റ് ചികിത്സാസേവനം തേടിയിട്ടുള്ളത്.
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications