മൂവാറ്റുപുഴയുടെ അന്തകന്‍, ഗ്രൂപ്പ് മാനേജര്‍, മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്റര്‍!!
എറണാകുളം: മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്‌ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഗ്രൂപ്പ് യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പോസ്റ്റര്‍ യുദ്ധമാണ് മണ്ഡലത്തില്‍ ആരംഭിച്ചിരിക്കുന്നത്. മൂവാറ്റുപുഴയിലെ മുന്‍ എംഎല്‍എയാണ് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ അദ്ദേഹം പോര് ഭയന്ന് മണ്ഡലം മാറുമോ എന്നാണ് അറിയാനുള്ളത്. മൂവാറ്റുപുഴയുടെ അന്തകനാണ് വാഴയ്ക്കനെന്നാണ് പോസ്റ്ററില്‍ പറയുന്നത്. അതേസമയം മണ്ഡലത്തിലെ സീറ്റ് മോഹികളായ ചിലരാണ് ഇതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ജില്ലാ സമിതി അടക്കം ആരോപിക്കുന്നത്.

ഹൈക്കമാന്‍ഡ് കേരളത്തില്‍ നേരിട്ടിറങ്ങിയിട്ടും ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍ യുദ്ധം. വാഴയ്ക്കന്‍ മൂവാറ്റുപുഴയിലെ കോണ്‍ഗ്രസിന്റെ അന്തകന്‍, ഈ ഗ്രൂപ്പ് മാനേജരെ ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ജോസഫ് വാഴയ്ക്കന്റെ ചിത്രം അടങ്ങുന്ന വര്‍ണ പോസ്റ്ററുകളാണ് പ്രചരിക്കുന്നത് നിയമസഭാ മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും ഈ പോസ്റ്ററുകള്‍ എത്തി കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ പ്രചാരണാര്‍ത്ഥമുള്ള ബോര്‍ഡുകളിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
ഗ്രാമപ്രേദശങ്ങളില്‍ ആദ്യ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ പിന്നീട് നഗരമേഖലകളിലേക്ക് എത്തുകയായിരുന്നു. ചിലയിടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോസ്റ്റര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ അവിടങ്ങളില്‍ വീണ്ടും പോസ്റ്റര്‍ വന്നു. നേരത്തെ കെസി വേണുഗോപാലിനെ കണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുമുഖത്തെ മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതും മൂവാറ്റുപുഴയിലെ തന്നെ വോട്ടറാവണം ഇയാള്‍ എന്നുമാണ് ആവശ്യം. ഇതോടെ തന്നെ ജോസഫ് വാഴയ്ക്കന്‍ ഇവിടെ മത്സരിച്ചാലും ജയിപ്പിക്കില്ലെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. പോസ്റ്റര്‍ യുദ്ധം കൂടി വന്നതോടെ അദ്ദേഹം തന്നെ മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കാനാണ് സാധ്യത.
Recommended Video
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
എ ഗ്രൂപ്പിനായിരിക്കും മണ്ഡലത്തില്‍ പ്രാധാന്യം ലഭിക്കുക. മാത്യു കുഴല്‍നാടനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. വന്‍ പ്രചാരണം ഇപ്പോഴും അക്കാര്യത്തില്‍ നടക്കുന്നുണ്ട്. മണ്ഡലത്തില്‍ ചില പരിപാടികള്‍ക്ക് എത്തിയ കുഴല്‍നാടന്‍ സജീവ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഐ ഗ്രൂപ്പ് വാഴയ്ക്കനെ സംരക്ഷിക്കാനും തുടങ്ങിയിട്ടുണ്ട്. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നല്ല ഈ പോസ്റ്റര്‍ പ്രചാരണം വന്നതെന്നും ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് ഉണ്ടായതെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. ജോസഫ് വാഴയ്ക്കന്‍ ജയസാധ്യതയില്ലാത്ത നേതാവാണെന്നും ഇവര്‍ സമ്മതിക്കുന്നു.












Click it and Unblock the Notifications