എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് വാക്സിനേഷന്റെ ഇടവേളയിൽ ഇളവ്: കോവിഷീല്‍ഡ്‌ 28 ദിവസത്തിന് ശേഷം എടുക്കാമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കോവിഷീൽഡ് വാക്സിനേഷന്റെ ഇടവേളയിൽ ഇളവ് അനുവദിച്ച് കേരള ഹൈക്കോടതി. താൽപ്പര്യമുള്ളവർക്ക് ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി കോവിൻ പോർട്ടലിൽ വേണ്ട മാറ്റങ്ങൾ വരുത്താനും കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കിറ്റെക്സ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ സർക്കാർ നൽകുന്ന സൌജന്യ വാക്സിന് ഈ ഇളവ് ബാധകമായിരിക്കില്ല. അതേ സമയം തന്നെ ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാനമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തൃഷയെ അറസ്റ്റ് ചെയ്യണം; ഫോട്ടോ വൈറലായതോടെ നടിക്ക് കുരുക്ക്... വീണ്ടും വെട്ടിലായി മണിരത്‌നംതൃഷയെ അറസ്റ്റ് ചെയ്യണം; ഫോട്ടോ വൈറലായതോടെ നടിക്ക് കുരുക്ക്... വീണ്ടും വെട്ടിലായി മണിരത്‌നം

കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിന് രണ്ട് ഡോസ് വാക്സിനുകൾ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ തന്നെ നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാക്സിന്റെ ഫലപ്രാപ്തി കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിൽ വാക്സിനേഷന്റെ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചിട്ടുള്ളതെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിദേശത്തേക്ക് പോകുന്നവർക്ക് വാക്സിനേഷന്റെ ഇടവേളയിൽ ഇളവ് അനുവദിക്കുന്ന കാര്യമാണ് കോടതി ചോദ്യമായി ഉന്നയിച്ചത്. എന്നാൽ അടിയന്തര സാഹചര്യം പരിഗണിച്ചുകൊണ്ടാണ് ഇത്തരക്കാർക്ക് ഇത്തരത്തിൽ വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിക്കുന്നതെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചിരുന്നു.

 keralahc-15

കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 45 ദിവസം പിന്നിട്ട ശേഷവും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചത്. 93 ലക്ഷം രൂപ മുടക്കിക്കൊണ്ട് കിറ്റക്സ് കോവിഷീൽഡ് വാക്സിൻ വാങ്ങിവെച്ച ശേഷവും വാക്സിനേഷന് അനുമതി നൽകാത്തത് നീതി നിഷേധമാണെന്നും കിറ്റക്സ് കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇതോടെയാണ് വാക്സിനേഷൻ സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.

തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍

കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് നാല് മുതൽ ആറ് ആഴ്ചയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു ആരോഗ്യമന്ത്രാലയം ആദ്യം പുറത്തിറക്കിയ മാർഗ്ഗനിർദേശം. എന്നാൽ പിന്നീട് അത് 45 ദിവസമാക്കി മാറ്റുകയും ശേഷം 84 ദിവസമാക്കി മാറ്റുകയും ചെയ്തിരുന്നു. നിലവിലെ മാർഗ്ഗനിർദേശം അനുസരിച്ച് ആദ്യഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവർക്കാണ് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാൻ സാധിക്കുക.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

ഇടവേള കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ സ്പുട്നിക് അടക്കമുള്ള വാക്സിനുകള്‍ ലഭ്യമായ സാഹചര്യത്തിൽ ആ സാധ്യത സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്സിന് ക്ഷാമം ഉള്ളത്. സ്വകാര്യ ആശുപത്രികളില്‍ സുലഭമാണ്. കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ ലഭിക്കുന്നതിന് കാത്തിരിക്കാതെ സ്വകാര്യ മേഖലയിലെ വാക്സിന്‍ സൗജന്യമായി നല്‍കി സര്‍ക്കാര്‍ വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കണം. ഇതിനായി തമിഴ്നാട് നടപ്പിലാക്കുന്ന മാതൃക അവലംബിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളി ഒടിടിയില്‍, പ്രഖ്യാപനവുമായി നെറ്റ്ഫ്‌ളിക്‌സ്ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളി ഒടിടിയില്‍, പ്രഖ്യാപനവുമായി നെറ്റ്ഫ്‌ളിക്‌സ്

Ernakulam
English summary
Kerala high court says to take the second dose of Covishield vaccine after 28 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X