മാലിന്യ സംസ്‌കരണം, ട്രാന്‍സിറ്റ് ഹബ്ബിന് രണ്ടര കോടി; കോര്‍പ്പറേഷന്‍ ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
കൊച്ചി: നഗരത്തിലെ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍ ബജറ്റ്. നഗരത്തിലെ ഭൂമിയുടെ ഉപയോഗത്തിന് കൃത്യമായ മാനദണ്ഡങ്ങളും ആസൂത്രണങ്ങളും നിഷ്‌കര്‍ഷിക്കുന്ന ലോക്കല്‍ ഏരിയ പ്ലാനുകള്‍ തയ്യാറാക്കുന്ന പദ്ധതിക്കും മാലിന്യം സംസ്‌കരണ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്.
1201 കോടി രൂപ വരവും, 1155 കോടി ചെലവും 46.30 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി അവതരിപ്പിച്ച്. ലോക്കല്‍ ഏരിയ പ്ലാനിന്റെ ഭാഗമായി സുശക്തമായ ഗതാഗത സംവിധാനങ്ങളുള്ള സ്ഥലങ്ങളെ അഥവാ ട്രാന്‍സിറ്റ് ഹബ്ബുകളെ ഉയര്‍ന്ന ജനസാന്ദ്രയുള്ള പ്രദേശങ്ങളാക്കി മാറ്റുമെന്നതാണ് പ്രധാന പ്രഖ്യാപനം.

image credit: Secretary Kochi Municipal Corporation facebook page
മെട്രോ, ബസ് സ്‌റ്റേഷന്‍, ജല മെട്രോ സംവിധാനങ്ങളുള്ള വൈറ്റിലയിലാണ് ഇത് ആദ്യമായി നടപ്പാക്കുന്നത്. ട്രാന്‍സിസ്റ്റ് ഓറിയന്റഡ് ഡെവലെപ്‌മെന്റ് വികസനം നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതു ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ ലഭ്യത കൂട്ടുന്നതിനാണ്. രണ്ടര കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
അതേസമയം മാലിന്യ സംസ്‌കരണത്തിനും ധാരാളം പദ്ധതികളുണ്ട് ബജറ്റില്‍. വിവിധ പദ്ധതികള്‍ നടപ്പാക്കി കൊച്ചിയെ മാതൃക ശുചിത്വ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. 150 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറിയുടെ സഹകരണത്തോടെ 73 കോടി രൂപയുടെ സിബിജി പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കും.












Click it and Unblock the Notifications