എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തു നിറച്ച വാഹനം: കേസ് എൻഐഎയ്ക്ക് കൈമാറി

Google Oneindia Malayalam News

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം എൻഐഎയ്ക്ക്. അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുള്ളത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിന്ന് അന്വേഷണം ഏറ്റെടുക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചായിരിക്കും അന്വേഷണം ആരംഭിക്കുക.

എംഎല്‍എ അല്ലെങ്കില്‍ നിന്‍റെയൊക്കെ അവസാനമാണെന്ന് ഓര്‍ത്തോ; 35000 വോട്ടിന് ജയിക്കും: പിസി ജോര്‍ജ്എംഎല്‍എ അല്ലെങ്കില്‍ നിന്‍റെയൊക്കെ അവസാനമാണെന്ന് ഓര്‍ത്തോ; 35000 വോട്ടിന് ജയിക്കും: പിസി ജോര്‍ജ്

ഫെബ്രുവരി 25 നാണ് അംബാനിയുടെ വീടിന് സമീപത്ത് നിർത്തിയിട്ട സ്കോർപിയോയിൽ നിന്ന് 20 ഓളം ജെലാറ്റിൻ സ്റ്റിക്കുകളും അംബാനി കുടുംബത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഭീഷണിക്കത്തും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ദിവസങ്ങൾക്ക് ശേഷം ഈ വാഹനത്തിന്റെ ഉടമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മൻസുഖ് ഹിരൺ എന്നയാളുടെ മൃതദേഹമാണ് കണ്ടെടുത്തത്.

ambanichemical-

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam

ഹിരണിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പത്തിലധികം ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര എടി‌എസ് വൃത്തങ്ങൾ അറിയിച്ചു. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് മഹാരാഷ്ട്ര നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഉപേക്ഷിച്ചതും മൻസുഖ് ഹിരന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ്. ഹിരന്റെ ഭാര്യയുടെ പരാതിക്ക് ശേഷം അജ്ഞാതർക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.

കൊലപാതകം, തിരോധാനം, ക്രിമിനൽ ഗൂഢാലോചന എന്നിവയടക്കം ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരമാണ് അജ്ഞാതർക്കെതിരെ കഴിഞ്ഞ ആഴ്ച തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) എഫ്‌ഐആർ രജിസ്റ്റർ ചെയ്തുിട്ടുള്ളത്.

ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍

Ernakulam
English summary
Mukesh Ambani bomb scare case: Home Ministry hands over probe to NIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X