Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമിക്രോൺ; കൊച്ചി വിമാനത്താവളത്തിൽ കൊവിഡ് പരിശോധന ഫലം അതിവേഗം ലഭിക്കും

കൊച്ചി: രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാർക്ക് കൊവിഡ് പരിശോധനാഫലം നൽകുന്നതിനുള്ള വിപുലമായ സംവിധാനങ്ങളുമായി നെടുമ്പാശ്ശേരി വിമാനത്താവളം. റാപ്പിഡ് പിസിആർ ഫലവും ആർടിപിസിആർ ഫലവുമാണ് യാത്രക്കാർക്ക് ലഭ്യമാകുന്നത് ഏത് ഫലം വേണമെന്ന് യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. റാപ്പിഡ് പിസിആർ ഫലം അരമണിക്കൂറിനുള്ളിലും ആർടിപിസിആർ ഫലം അഞ്ച് മണിക്കൂറിനുള്ളിലും അറിയാനാകും.

1

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നു വരുന്നവർക്കുള്ള കൊവിഡ് പരിശോധനയും മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്കുള്ള പരിശോധന സൗകര്യവും കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും സിയാൽ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം 350 വീതം ആർടിപിസിആർ, റാപിഡ് പിസിആർ പരിശോധനകൾക്കാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

അലീന പടിക്കൽ സിമ്പിൾ ആണ്, ബട്ട് ബ്യൂട്ടിഫുൾ ടൂ... നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2

രോഗസാധ്യതാ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന മുഴുവൻ യാത്രക്കാർക്കും മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാരുടെ രണ്ട് ശതമാനം ആളുകൾക്കുമാണ് ഇവിടെ പരിശോധന നടത്തുക. റാപിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ വീട്ടിലേക്ക് മടങ്ങുന്നതിന് തടസമില്ല. ആർടിപിസിആർ പരിശോധനാഫലം ലഭ്യമാക്കാൻ അഞ്ചുമണിക്കൂർ വേണ്ടിവരും.ആർടിപിസിആർ ഫലം വരുന്നതു വരെയുള്ള കാത്തിരിപ്പു സമയം യാത്രക്കാർക്ക് വിശ്രമിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആർടിപിസിആർ പരിശോധനാഫലം അരമണിക്കൂറിനുള്ളിൽ ലഭ്യമാകും.

3

പരിശോധനകൾക്കായി മൂന്ന് ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി വിമാനത്താവളം (സിയാൽ) ഡയറക്ടർ എസ്.സുഹാസ് അറിയിച്ചു. ഒമൈക്രോണിനെതിരെയുള്ള ജാഗ്രതാ കർക്കശമായി പാലിക്കാൻ വേണ്ടിയാണ് പരിശോധന സൗകര്യം വിപുലപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.യാത്രക്കാർക്ക് രണ്ട് പരിശോധനാ ഫലങ്ങളിൽ ഏതെങ്കിലും ഒരെണ്ണം നടത്താനാകും. ഏത് വേണമെന്ന് യാത്രക്കാർക്ക് തന്നെ തീരുമാനിക്കാം. രണ്ട് പരിശോധനകൾക്കും ആരോഗ്യവകുപ്പ് നിർദ്ദേശിച്ച ഫീസാണ് ഈടാക്കുന്നത്. റിസ്ക് വിഭാഗത്തിൽ നിന്നുള്ള യാത്രക്കാർക്കായി പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകൾ തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

4

അതേസമയം, റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈനും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

5

അതിതീവ്രവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ എല്ലാവരും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. വിമാനത്താവളങ്ങളില്‍ ഇവരെ സഹായിക്കാനായി ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തില്‍ പോസിറ്റീവായാല്‍ ഉടന്‍ തന്നെ ട്രെയ്‌സിംഗ് നടത്തി കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. വരുന്നവരില്‍ വാക്‌സിനെടുക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Recommended Video

cmsvideo
    മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+