അൻസി കബീറിൻ്റെ മരണം;"അവൾ വളരെ ബോൾഡായിരുന്നു''; വിതുമ്പി അബ്ദുൾ കബീർ
തിരുവനന്തപുരം/കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തിൽ മരിച്ച പ്രമുഖ മോഡൽ അൻസി കബീറിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ അബ്ദുൾ കബീർ പൊലീസിൽ പരാതി നൽകി. മകളുടെ അപകട മരണത്തിൽ കുടുംബത്തിനുള്ള സംശയങ്ങൾ ഈ ഘട്ടത്തിൽ തുറന്നുപറയാനാകില്ലെന്ന് അബ്ദുൾ കബീർ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഇക്കാര്യങ്ങൾ വ്യക്തമായി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും അബ്ദുൾ കബീർ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആർഒ ആയി ജോലി നോക്കുകയാണ് മരിച്ച അൻസിയുടെ പിതാവ് അബ്ദുൾ കബീർ.
മകളുടെ അപകട മരണത്തിലെ ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പാലാരിവട്ടം പൊലീസിൽ പരാതി നൽകിയ ശേഷമാണ് അബ്ദുൽ കബീർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നത്. അബ്ദുൾ കബീറിനെ വാക്കുകളിങ്ങനെ:

എന്റെ മകള്‍ വിവേകമുള്ള വളരെ ബോള്‍ഡായ വ്യക്തിയായിരുന്നു. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്കറിയാം. എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അവള്‍ വളര്‍ന്നത്. അതിനാല്‍ അവള്‍ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട സുഹൃത്ത് ബന്ധങ്ങളിലേക്ക് പോകില്ലെന്നും എനിക്ക് ഉറപ്പാണ് - അബ്ദുൾ കബീർ പ്രതികരിച്ചു.
ഒരു വസ്ത്രനിര്‍മാണ കമ്പനിയുടെ പരസ്യചിത്രീകരണത്തിനായി രണ്ടാഴ്ചത്തേക്കാണ് അന്‍സി കബീര്‍ എറണാകുളത്തേക്ക് വരുന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ വീട്ടിലെത്തുകയും ചെയ്തിരുന്നു. ആറ്റിങ്ങല്‍ മദര്‍ ഇന്ത്യ സ്‌കൂളിലായിരുന്നു അന്‍സിയുടെ പ്രാഥമിക വിദ്യാഭ്യാസം.
ശേഷം കഴക്കൂട്ടം മരിയന്‍ കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. കോളേജ് പഠനകാലത്താണ് 2019-ലെ മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരത്തിൽ വിജയിയായതോടെ ഷൂട്ടിങ്ങും മറ്റു പരിപാടികളുമായി അൻസി തിരക്കിലായിരുന്നു.- അബ്ദുൾ കബീർ പറഞ്ഞു.

മകളുടെ അപകടമരണത്തിൽ കുടുംബത്തിന് ചില സംശയങ്ങളുണ്ട്. അത് ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ല. സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. പൊലീസ് എല്ലാം ഗൗരവമായി തന്നെ അന്വേഷിക്കുമെന്നാണ് പ്രതീക്ഷ. ചില കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.
അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത്. അന്‍സി ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഖത്തറിലേക്ക് പോയത്. 15 വര്‍ഷമായി ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആർഒ ആയി ജോലി നോക്കുകയാണ് ഞാൻ. എന്നോട് വളരെ അടുപ്പമായിരുന്നു. അവള്‍ എപ്പോഴും സന്തോഷവതിയായിരുന്നു. - അബ്ദുൾ കബീർ വ്യക്തമാക്കി.
കഴിഞ്ഞദിവസം അവളുടെ അപ്പാര്‍ട്ട്‌മെന്റില്‍ പോയി സാധനങ്ങളെല്ലാം എടുത്തു. അത് കണ്ടപ്പോള്‍ ശരിക്കും തളര്‍ന്നുപോയി. അവളില്ലാത്തതിന്റെ കുറവ് ഒന്നിനും നികത്താനാവില്ല. മകളുടെ മരണത്തെത്തുടര്‍ന്നുണ്ടായ ആഘാതത്തില്‍നിന്ന് റസീനയും മോചിതയായിട്ടില്ല.- അബ്ദുൾ കബീർ പറഞ്ഞു നിർത്തി.

ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അൻസിയെയും അഞ്ജനയെയും ആഷിഖിനെയും മരണം കവർന്നെടുക്കുന്നത്. അപകടത്തില്‍ 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവരാണ് സംഭവ ദിവസം മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പം വീട്ടില്‍ അഷ്‌റഫിന്റെ മകനായിരുന്നു മുഹമ്മദ് ആഷിഖ് എന്ന ഇരുപതിയഞ്ചുകാരൻ. ഡ്രൈവർക്ക് പുറമേ കാറിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. ഡ്രൈവറെയും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട ഉടൻ പാലാരിവട്ടം പൊലീസ് അബ്ദുൾ റഹ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വൈറ്റില ഭാഗത്തു നിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഇടത്തേക്കു വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട മൂന്നുപേരും ഇതോടെ മരിച്ചിരുന്നു.

2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയിയായിരുന്നു തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശി അൻസി കബീർ. ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ കൂടിയായ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ. കൂടാതെ, ഇരുവരും കേരളത്തിലെ മോഡലിംഗ് സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
അതേസമയം, വാഹനാപകടത്തില്‍ മകള്‍ മരിച്ചതറിഞ്ഞ് മുന്‍ മിസ് കേരള അന്‍സി കബീറിന്റെ ഉമ്മ റസീന നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിഷം കഴിച്ച നിലയില്‍ കാണപ്പെട്ട റസീനയെ അവശനിലയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ആന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് മരണത്തിന് പിന്നാലെ ചര്‍ച്ചയായിരുന്നു. it's time to go.. എന്ന അടിക്കുറിപ്പോടെയായിരുന്നു അന്‍സി അവസാനമായി വീഡിയോ പങ്കുവച്ചത്.
ഈ പോസ്റ്റ് അറം പറ്റിയത് പോലെയാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമുണ്ടായ അൻസിയുടെ മരണവാർത്ത കേരളത്തെ ഞെട്ടിച്ചത്.
'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications