• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്വര്‍ണത്തില്‍ മുങ്ങി സ്വപ്‌ന.... വിവാഹത്തിന് അണിഞ്ഞത് 625 പവന്‍, ലോക്കറിലെ പണം കമ്മീഷന്‍!!

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെയുള്ള വകുപ്പുകളുടെ കടുപ്പം കുറയ്ക്കാനുള്ള ശക്തമായ നീക്കവുമായി സ്വപ്‌ന സുരേഷ്. വിവാഹത്തിന് സ്വര്‍ണത്തില്‍ മുങ്ങി നില്‍ക്കുന്ന ചിത്രവും ഇതിനിടെ ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. കൈയ്യിലുള്ള സ്വര്‍ണത്തിനും പണത്തിനും കണക്കുകളുണ്ടെന്ന് സ്വപ്‌ന വാദിക്കുന്നു. അതിനായിട്ടാണ് ചിത്രങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

625 പവന്‍

625 പവന്‍

സ്വപ്‌ന വിവാഹവേളയില്‍ ധരിച്ചിരുന്നത് 625 പവന്‍ സ്വര്‍ണാഭരണങ്ങളാണ്. അതായത് ഏകദേശം അഞ്ച് കിലോയോളം വരും ഇത്. സ്വപ്‌നയുടെ അഭിഭാഷകന്‍ ഇത്രയും സ്വര്‍ണം സ്വപ്‌ന അണിഞ്ഞ് നില്‍ക്കുന്ന വിവാഹ ചിത്രവും ഹാജരാക്കി. ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കിലോ ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ പ്രശ്‌നങ്ങളില്ലെന്ന് തെൡയിക്കാനാണ് ഈ ചിത്രം ഹാജരാക്കിയത്. ലോക്കറില്‍ കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലോക്കറിലെ പണം

ലോക്കറിലെ പണം

സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍. ലൈഫ് മിഷന്റെ ഭാഗമായി വീടുകള്‍ പണിത് നല്‍കാന്‍ യൂണിടെക് എന്ന സ്വകാര്യ നിര്‍മാണ കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. ഇതിലൂടെ ലഭിച്ച കമ്മീഷന്‍ തുകയാണിത്. ഇതിന്റെ രേഖകള്‍ സ്വപ്‌ന എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.

cmsvideo
  Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
  ചോദ്യങ്ങള്‍ ഇങ്ങനെ

  ചോദ്യങ്ങള്‍ ഇങ്ങനെ

  സര്‍ക്കാരില്‍ സ്വാധീനമുണ്ട് തനിക്കെന്ന് കസ്റ്റംസ് പറയുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീമുണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം സ്വാധീനത്തില്‍ എന്ത് തെറ്റാണ് ഉള്ളത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന കുറ്റത്തിന് ഒരു മാസത്തോളമായിട്ടും തെളിവ് കണ്ടെത്താന്‍ കസ്റ്റംസിന് സാധിച്ചിട്ടില്ല. കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ പോലീസിലെ സ്വാദീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്ന് സ്വപ്ന കോടതിയില്‍ ചോദിച്ചു.

  ശക്തമായ തെളിവുകള്‍

  ശക്തമായ തെളിവുകള്‍

  സ്വപ്‌നയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. കുറ്റസമ്മത മൊഴി മാത്രമല്ല ഉള്ളത്. സന്ദീപിന്റെ ഭാര്യയുടെ മൊഴി സ്വപ്‌നയ്‌ക്കെതിരെയുണ്ട്. ബാഗില്‍ സ്വര്‍ണം ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സ്വപ്‌ന തിരിച്ചയക്കാന്‍ ശ്രമിച്ചത്. കേരളത്തില്‍ നിന്ന് കടന്നത് ഉന്നത ബന്ധം ഉപയോഗിച്ചാണ്. കോവിഡ് കാലത്തെ പരിശോധനകള്‍ കര്‍ശനമാകുമ്പോഴും, ചെക്‌പോസ്റ്റിലൂടെ രക്ഷപ്പെടാമെന്ന് സ്വപ്‌നയ്ക്ക് ഉറപ്പുണ്ടായിരുന്നു. രാത്രി ഒരു മണിക്ക് പ്രതികള്‍ ഫ്‌ളാറ്റില്‍ ഒത്തുച്ചേര്‍ന്നത് പ്രാര്‍ത്ഥനയ്ക്കാണെന്നും, അല്ലാതെ പ്രാര്‍ത്ഥിക്കാനല്ലെന്നും കസ്റ്റംസ് പറഞ്ഞു.

  ലൈഫ് മിഷനിലേക്ക് യുഎഇ

  ലൈഫ് മിഷനിലേക്ക് യുഎഇ

  ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മറ്റും നിര്‍മിക്കാന്‍ യുഎഇയിലെ സന്നദ്ധ സംഘടനയായ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഒരു കോടി ദിര്‍ഹം കേരളത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സഹായം ലഭ്യമാക്കാന്‍ സ്വപ്‌നയാണ് ഇടനിലക്കാരിയായത്. യുഎഇ കോണ്‍സുലേറ്റിനായിരുന്നു ഏകോപന ചുമതല. സ്വപ്‌ന ഇടപെട്ടാണ് യൂണിടെക്കിന് ഈ കരാര്‍ ലഭിച്ചത്. അതിനുള്ള പാരിതോഷികമാണ് ഒരു കോടി രൂപ. യുഎഇ കോണ്‍സുല്‍ ജനറലിന്റെ അറിവോടെ ഈ പണം കൈപറ്റുകയായിരുന്നു. സ്വന്തമായി വീടില്ലാത്തത് കൊണ്ട് ഈ തുക തനിക്ക് നല്‍കുകയായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു.

  രാഷ്ട്രീയ നേതാവിലേക്കും...

  രാഷ്ട്രീയ നേതാവിലേക്കും...

  പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലും സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നാണ് സൂചന. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് നടത്തുന്ന സംഘമാണ് ഈ അപകടമുണ്ടാക്കിയതെന്നാണ് സൂചന. വയനാട്ടില്‍ വെച്ച് രണ്ട് വര്‍ഷം മുമ്പാണ് അപകടനം നടന്നത്. റമീസിന് ഈ കേസുമായി ബന്ധമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിലെ പ്രമുഖന്‍ ഇടപെട്ടാണ് സ്വപ്‌ന അടക്കമുള്ള സംഘത്തെ റാക്കറ്റിന്റെ ഭാഗമാക്കിയതെന്നാണ് സൂചന.

  സ്വര്‍ണം ആഭരണങ്ങള്‍ മാത്രം

  സ്വര്‍ണം ആഭരണങ്ങള്‍ മാത്രം

  സ്വര്‍ണക്കട്ടികളൊന്നും ഇതുവരെ എന്‍ഐഎ പിടിച്ചെടുത്തിട്ടില്ല. 70 വളയും 12 നെക്ലേസുമാണ് സ്വപ്‌നയില്‍ നിന്ന് പിടിച്ചെടുത്തത്. ഇതെല്ലാം ആഭരണരൂപത്തില്‍ ഉള്ളതാണ്. 56 ലക്ഷം രൂപ വേറെയും കമ്മീഷന്‍ ഇനത്തില്‍ കിട്ടിയെന്ന് സ്വപ്‌ന പറയുന്നു. അതേസമയം സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ ഉന്നത ഓഫീസര്‍ അടക്കം എത്തിയെന്നാണ് വിവരം. അതേസമയം മന്ത്രി ജലീല്‍ പറയുന്നത് പ്രകാരം കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും കസ്റ്റംസ് പറയുന്നു.

  Ernakulam

  English summary
  swapna suresh wear 5 kilo gold jewels in her wedding ceremony says her lawyer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X