എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവിലെ കൊവിഡ് വൈറസ് ശക്തിയേറിയതെന്ന പ്രസ്താവനക്ക് പിന്‍ബലമില്ലെന്ന് മന്ത്രി

Google Oneindia Malayalam News

കൊച്ചി: കൊവിഡ്-19 വ്യാപിച്ചതോടെ ആലുവയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ആലുവയിലെ കൊവിഡ്-19 രോഗികളിലെ വൈറസ് ശക്തിയേറിയത് എന്ന പ്രസ്താവനക്ക് കൃത്യമായ പഠനങ്ങളുടെ പിന്‍ബലമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇതുവരെയുള്ള രോഗികളുടെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ആ മേഖലയില്‍ നിന്നും എത്തുന്ന രോഗികളുടെ ചികിത്സ അതീവ ദുഷ്‌കരമാണെന്ന് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഡോക്ടര്‍മാരുടെ ഈ അഭിപ്രായം പങ്കുവെക്കുകയാണ് താന്‍ അടക്കമുള്ളവര്‍ ചെയതതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം വൈറസിന്റെ ജനിതക ഘടനയിലോ സ്വഭാവത്തിലോ മാറ്റം വന്നുവെന്ന് പറയണമെങ്കില്‍ കൃത്യമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

corona

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

അതേസമയം കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം ജനിതക മാറ്റങ്ങള്‍ കണ്ടെത്താനുള്ള ശാസത്രീയ പഠനങ്ങള്‍ നടത്തുന്നുണ്ട്. മഹാരാഷ്ട്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഠനം നടന്ന മേഖലകളിലെല്ലാം എ2, എ3, എ3ഐ എന്ന വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്.

സ്ഥിതി ഗുരുതരമായതോടെയാണ് ആലുവയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്.
സമ്പര്‍ക്കം വ്യാപനം കൂടുതലുള്ള ആലുവയിലും പരിസര പ്രദേശങ്ങളിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
ആലുവയോട് ചേര്‍ന്ന് കിടക്കുന്ന കീഴ്മാട്, ആലങ്ങാട്, കരുമല്ലൂര്‍, ചൂര്‍ണിക്കര, ചെങ്ങമനാട് എടത്തല, കടുങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. കൊവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങള്‍ ഒന്നിച്ച് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി പരിഗണിക്കുന്ന സാഹചര്യത്തിലാണ്. കടകള്‍ രാവിലെ പത്ത് മുതല്‍ രണ്ട് മണിവരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ.

 രാജസ്ഥാനിൽ നാടകീയ നീക്കം, നിയമസഭ വിളിക്കാതെ ഗവർണർ, രാജ്ഭവനിൽ എംഎൽഎമാരെ അണിനിരത്തി ഗെഹ്ലോട്ട്! രാജസ്ഥാനിൽ നാടകീയ നീക്കം, നിയമസഭ വിളിക്കാതെ ഗവർണർ, രാജ്ഭവനിൽ എംഎൽഎമാരെ അണിനിരത്തി ഗെഹ്ലോട്ട്!

രാജസ്ഥാനില്‍ ട്വിസ്റ്റ്, 50 എംഎല്‍എമാര്‍ വസുന്ധരയ്‌ക്കൊപ്പം, ഗെലോട്ട് വീഴില്ല, കോണ്‍ഗ്രസിന് ചിരി!!രാജസ്ഥാനില്‍ ട്വിസ്റ്റ്, 50 എംഎല്‍എമാര്‍ വസുന്ധരയ്‌ക്കൊപ്പം, ഗെലോട്ട് വീഴില്ല, കോണ്‍ഗ്രസിന് ചിരി!!

രാജസ്ഥാനിൽ രണ്ടും കൽപ്പിച്ച് കോൺഗ്രസ്! രാജ്ഭവനെ മുൾമുനയിൽ നിർത്തി എംഎൽഎമാർ!രാജസ്ഥാനിൽ രണ്ടും കൽപ്പിച്ച് കോൺഗ്രസ്! രാജ്ഭവനെ മുൾമുനയിൽ നിർത്തി എംഎൽഎമാർ!

Ernakulam
English summary
there was no Scientific support for the statement that the covid-19 virus in Aluva was strong Said minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X