മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടിട്ടും രക്ഷയില്ല; മൂടിയ കുഴികളെല്ലാം മഴയത്ത് ഒലിച്ചുപോയി
കൊച്ചി: ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കുണ്ടന്നൂര്‍-തേവര പാലത്തിലെ ഭീമാകാര കുഴികളെല്ലാം മൂടിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വരെ ഇടപെട്ടതായിരുന്നു ഈ വിഷയം. എന്നാല്‍ കനത്ത മഴയില്‍ ഈ മൂടിയതെല്ലാം ഒലിച്ചുപോയിരിക്കുകയാണ്. ഇതോടെ അപകടം പതിയിരിക്കുന്ന പാലമായി ഇത് മാറിയിരിക്കുകയാണ്.
നിരവധി കുഴികളാണ് മഴയെ തുടര്‍ന്ന് വീണ്ടും പ്രത്യക്ഷപ്പെട്ടത്. വാഹനങ്ങളുടെ നിര പാലത്തില്‍ കിലോമീറ്ററുകളോളം നീണ്ടിരിക്കുകയാണ്. അതോടൊപ്പം മഴക്കാലമായതോടെ കുഴിയില്‍ വീണ് അപകടങ്ങളും പതിവായി സംഭവിക്കുന്നുണ്ട്. കുഴികളെല്ലാം മഴ തുടങ്ങിയതിന് ശേഷം ജൂണ്‍ ആദ്യവാരമാണ് മൂടിയത്. റെഡിമിക്‌സ് ടാറിട്ടായിരുന്നു അടച്ചത്. ഏറെ നാളത്തെ ആവശ്യം പരിഗണിച്ചായിരുന്നു ഈ തീരുമാനം. പക്ഷേ വിചാരിച്ച ഫലമൊന്നും ഉണ്ടായിട്ടില്ല.

മന്ത്രി റിയാസ് നേരിട്ട് ഇടപെട്ടിട്ട് പോലും ഈ പാലത്തില്‍ പരിപാടിയാണ് കുറേ കാലമായി തുടരന്നത്. പാലത്തിലെ മഴവെള്ളം ഒഴുകി പോവാുള്ള ഓവിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞ നിലയിലാണ്. കുഴികളില്‍ നിന്ന് രക്ഷ നേടാനായി വാഹനങ്ങള്‍ നടപ്പാതയിലേക്ക് കയറുന്നതിനാല്‍ മികച്ചതും തകര്‍ന്നിരിക്കുകയാണ്.
ഈ പാതിയിലൂടെ കാല്‍നട യാത്ര നടത്തുക പോലും ബുദ്ധിമേട്ടറിയാതി മാറിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് പാലം സഞ്ചാര യോഗ്യമാക്കണമെന്ന് നെട്ടൂര്‍ ആവണി സംഘം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രതിഷേധം തിങ്കളാഴ്ച്ച വൈകീട്ടുണ്ട്. അതേസമയം റോഡിന്റെ ശോചനീയാവസ്ഥയില്‍ അധികൃതര്‍ വിശദീകരണവും നല്‍കിയിട്ടുണ്ട്.
കുഴികല്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. 1.75 കിലോമീറ്റര്‍ ഉണ്ട് കുണ്ടന്നൂര്‍-തേവന്നൂര്‍ പാലം. അലക്‌സാണ്ടര്‍ പറമ്പിത്തര പാലം ഉള്‍പ്പെടെ 5.92 കിലോമീറ്റര്‍ നവീകരണത്തിന് 10.50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ദേശീയപാത 966 ബിയുടെ ഭാഗമാണ് ഈ പാലം. സ്റ്റോണ്‍ മാസ്‌ക് അസാള്‍ട്ട് സാങ്കേതിക വിദ്യയാണ് പാലത്തിലെ ടാറിംഗിനായി ഉപയോഗിക്കുക. അതിന് മുമ്പ് പാലത്തിലെ ടാര്‍ മില്ലിംഗ് ചെയ്ത് നീക്കും. സര്‍വീസ് റോഡുകള്‍ ജിഎസ്പി ഇട്ട് ഉയര്‍ത്തുന്ന ബി ആന്‍ഡ് ബിസി നിലവാരം അക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications