ട്യൂഷൻ എടുക്കാനെന്ന വ്യാജേന ആൺകുട്ടികളെ വിളിച്ചുവരുത്തി: ലൈംഗിക അതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
കൊച്ചി: ആൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ട്യൂഷൻ എടുക്കാനെന്ന ആൺകുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ ശ്രീമൂലനഗരം സൌത്ത് വെള്ളാരപ്പിള്ളി ജയിംസ് എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. നെടുമ്പാശ്ശേരി പോലീസാണ് ഇയാളെ പിടികൂടിയത്. വിദ്യാർത്ഥികളെ ട്യൂഷൻ എടുക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് കാണിച്ച് അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി വലയിലാവുന്നത്.
സംഭവം പുറത്തറിഞ്ഞെന്ന് മനസ്സിലായ പ്രതി ഒളിവിൽ പോകുകയും ചെയ്തു. ഇതോടെ ജില്ലാ പോലീസ് മേധാവി കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിയ്ക്ക് ഒളിവിൽ കഴിയുന്നതിന് വേണ്ടി സഹായം ചെയ്ത് നൽകിയവർക്കെതിരെയും പോലീസ് നടപടി സ്വീകരിക്കുമെന്ന് എറണാകുളം എസ്പി കാർത്തിക്ക് വ്യക്തമാക്കിയിട്ടുണ്ട്.

നെടുമ്പാശ്ശേരി എസ്എച്ച്ഒ പിഎം ബൈജു, എസ് ഐ അനീഷ് ദാസ്, എഎസ്ഐമാരായ ബിജേഷ്, ബാലചന്ദ്രൻ, അഭിലാഷ്, എസ്പിഒമാരായ റോണി, ജിസ്മോൻ, യശാന്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്ന സംഘത്തിലുള്ളത്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications