എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വന്ന വഴി മറക്കരുത്', കെവി തോമസിന് ലഭിച്ച ആനുകൂല്യം മറ്റാർക്കും ലഭിച്ചിട്ടില്ലെന്ന് ടിഎച്ച് മുസ്തഫ

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തോട് ഉടക്കി നില്‍ക്കുന്ന കെവി തോമസിന് എതിരെ വിമര്‍ശനം ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടിഎച്ച് മുസ്തഫ. വന്ന വഴി കെവി തോമസ് മറക്കരുതെന്നും കെവി തോമസിന് ലഭിച്ചത്രയും ആനുകൂല്യങ്ങള്‍ കേരളത്തില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവും ലഭിച്ചിട്ടില്ലെന്നും ടിഎച്ച് മുസ്തഫ മാധ്യമങ്ങളോട് പ്രതികരിച്ചു.

''കെവി തോമസ് കടന്ന് വന്ന വഴികള്‍ മറക്കരുത്. അത്രയേ തനിക്ക് പറയാനുളളൂ. ബാക്കി തോമസ് പറഞ്ഞതിന് ശേഷം പറയാം. കോണ്‍ഗ്രസില്‍ തോമസിനെ പോലെ ആനുകൂല്യങ്ങള്‍ കിട്ടിയിട്ടുളള ഒരാളും കേരളത്തിലില്ല. 7 പ്രാവശ്യം പാര്‍ലമെന്റിലേക്ക് ജയിച്ച് എംപിയായി. ഒരു തവണ മന്ത്രിയുമായി. ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചും മന്ത്രിയായി''. ഇത്രയും കിട്ടിയിട്ടുളള ആരെങ്കിലും ഉണ്ടോ എന്നും ടിഎച്ച് മുസ്തഫ ചോദിച്ചു. എന്നിട്ടും അധികാര ദുര്‍മോഹമാണ് തോമസിനുളളതെന്ന് ടിഎച്ച് മുസ്തഫ പറഞ്ഞു.

'ദിലീപിന് എതിരെ വലിയ മാഫിയ', ആ പിതൃശൂന്യ ഓഡിയോ ആരുടേതാണെന്ന് രാഹുൽ ഈശ്വർ'ദിലീപിന് എതിരെ വലിയ മാഫിയ', ആ പിതൃശൂന്യ ഓഡിയോ ആരുടേതാണെന്ന് രാഹുൽ ഈശ്വർ

09

''തൃക്കാക്കരയില്‍ ഉമ തോമസിന് വിജയം ഉറപ്പാണ്. അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല''. സിപിഎമ്മിന് അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് ടിച്ച് മുസ്തഫ പറഞ്ഞു. സിപിഎമ്മിന്റേത് പേയ്‌മെന്റ് സീറ്റ് ആണെന്നും ടിഎച്ച് മുസ്തഫ ആരോപിച്ചു. അത്തരത്തില്‍ പലപ്പോഴും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും എറണാകുളം ജില്ലയില്‍ പേയ്‌മെന്റ് സീറ്റ് കൊടുത്തിട്ടുണ്ടെന്നും അതിലൊന്നാണ് തൃക്കാക്കരയിലേത് എന്നും അദ്ദേഹം പറഞ്ഞു. അത് വന്നത് പോലെ തന്നെ പോയിക്കൊള്ളും. കോണ്‍ഗ്രസുമായി കെജ്രിവാളിനോ ട്വന്റി ട്വന്റിക്കോ യാതൊരു ബന്ധവും ഇല്ലെന്നും ടിഎച്ച് മുസ്തഫ പറഞ്ഞു.

കറുപ്പിന് ഇത്ര അഴകോ! ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറൽ

തൃക്കാക്കരയില്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന് കെവി തോമസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് താനുണ്ടാകുമെന്നും വികസനത്തിന് വേണ്ടി പ്രചാരണം നടത്തും എന്നുമാണ് കെവി തോമസ് പറഞ്ഞിരിക്കുന്നത്. ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കെവി തോമസ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ജനാധിപത്യപരമായിട്ടല്ലെന്നായിരുന്നു കെവി തോമസിന്റെ വിമര്‍ശനം. ഉമയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് എങ്ങനെ എന്ന് നേതൃത്വം പറയണമെന്നും തോമസ് ആവശ്യപ്പെട്ടു. ഉമ തോമസുമായി വ്യക്തി ബന്ധം ഉണ്ടെങ്കിലും അതും രാഷ്ട്രീയവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും കെവി തോമസ് വ്യക്തമാക്കിയിരുന്നു. അതേസമയം തൃക്കാക്കരയിൽ കെവി തോമസ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ അവകാശവാദം. ഇതിനോട് കെവി തോമസ് പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

Ernakulam
English summary
Veteran Congress leader TH Musthafa criticises Congress rebel leader KV Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X