വ്‌ളോഗര്‍ ഫ്രാന്‍സിസ് നെവിനെക്കുറിച്ചുള്ള ഈ 3 കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസ്; നിര്‍ണായക നീക്കം
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വ്ലോഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്. ഫ്രാൻസിസ് നെവിൻ അഗസ്റ്റിന്റെ വിദേശ യാത്രകൾ അന്വേഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പോലീസ്. ഇ.യാളുടെ വിദേശ യാത്രകളുടെ വിവരങ്ങൾ, സമീപകാലത്ത് നടന്ന ബാങ്ക് ഇടപാടുകൾ, വിദേശത്തേക്ക് നടത്തിയ ഫോൺ കോൾ വിവരങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.
ലഹരി ഉപയോഗത്തെ കുറിച്ച് നെവിനും പെണ്‍കുട്ടിയും തമ്മിലുള്ള ഓണ്‍ലൈന്‍ ചര്‍ച്ച വൈറലായതോടെയാണ് ഇയാൾക്കെതിരെ കേസ് എടുക്കുന്നത്. കഞ്ചാവ് വലിക്കുന്നതിനെ കുറിച്ചാണ് വൈറല്‍ വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നെവിൻ മറുപടി കൊടുക്കുന്നത്. ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിൽ ആയിരുന്നു ഇയാൾ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചത്.. വീഡിയോയില്‍ പ്ലസ് ടു കഴിഞ്ഞയാള്‍ എന്നാണ് പെണ്‍കുട്ടി സ്വയം പരിചയപ്പെടുത്തിയത്.ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നെവിൻ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. സംഭാഷണദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വ്‌ളോഗർ: പെങ്കൊച്ചാണോ നീ
പെൺകുട്ടി: ആ.. പെൺകുട്ടിയാ..
വ്‌ളോഗർ:.. ആ എത്രേലാ പഠിക്കണ് മോള്..
പെൺകുട്ടി: ഇപ്പോ പ്ലസ് ടു കഴിഞ്ഞ്
വ്‌ളോഗർ: ഇപ്പോ എന്താ പരിപടി
പെൺകുട്ടി: ഇപ്പോ ഇങ്ങനെ ബോങ് ഒക്കെ അടിച്ചിങ്ങനെ നടക്കുന്നു. വേറെന്ത് പരിപാടി
വ്ളോഗർ: പൊകയടി ഉണ്ടോ നീ,
പെൺകുട്ടി: ഓ ഉണ്ട്...ഉണ്ട്
വ്ളോഗർ: എന്റെ ദൈവമേ... പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീൻ ഗോ ഗ്രീൻ, എല്ലാ ദിവസവും അടിക്കോ എന്നിങ്ങനെയാണ് സംഭാഷണം

ചൊവ്വാഴ്ച മട്ടാഞ്ചേരിയിലെ പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഫ്രാൻസിസ് നെവിൻ്റെ പക്കൽ നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എസ് പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധന നടത്തിയത്.

അതേസമയം, അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ വെച്ച് ലഹരി ഉപയോഗത്തിൻ്റെ നേട്ടങ്ങളും ഗുണങ്ങളും വിവരിച്ചതും പാട്ട് പാടിയതും ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കും. സ്റ്റേഷിൽ വെച്ച് വീഡിയോ ചിത്രീകരിച്ചതും ദൃശ്യങ്ങൾ പുറത്ത് പോയതും അന്വേഷണ പരിധിയിലുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ എക്സൈസ് വിജിലൻസ് എസ്പി കെ.മുഹമ്മദ് ഷാഫിക്ക് നൽകിയിരിക്കുന്ന നിർദേശം.

ഭൂമിയിൽ വിത്ത് വീണ് മുളച്ചുവരുന്ന ചെടിയാണ് കഞ്ചാവ് എന്നാണ് സ്റ്റേഷനിൽ വെച്ച് വ്ലോഗർ പറഞ്ഞത്. "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മരിക്കുവരെ കഞ്ചാവ് വലിക്കും. കഞ്ചാവ് എനിക്ക് തെറ്റാണെന്ന് തോന്നിയിട്ടില്ല. ഞാൻ പ്രകൃതിയെ സ്നേഹിക്കുന്ന വ്യക്തിയാണ്. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ല. ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണ്. താൻ മരണംവരെ കഞ്ചാവ് ഉപയോഗിക്കും" - എന്നാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞത്.












Click it and Unblock the Notifications