കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രേവന്ത് റെഡ്ഡിയുടെ സ്റ്റൈലില്‍ പ്രശ്‌നം; കടുത്ത അതൃപ്തി, തെലങ്കാനയില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടാവും

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസില്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വ ശൈലിക്കെതിരെ വ്യാപക വിമര്‍ശനം. പാര്‍ട്ടിയില്‍ വ്യാപക അതൃപ്തിയാണ് ഉള്ളത്. നേതാക്കളൊന്നും രേവന്തിന്റെ ശൈലിയില്‍ തൃപ്തരല്ല. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാജഗോപാല്‍ റെഡ്ഡി ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സംസാരിക്കുന്ന പെണ്ണാണ്, മലയാളികള്‍ക്ക് എന്നെ ഇഷ്ടമല്ല; ഞെട്ടിച്ച വാക്കുകളുമായി ഭാഗ്യലക്ഷ്മി, വൈറല്‍സംസാരിക്കുന്ന പെണ്ണാണ്, മലയാളികള്‍ക്ക് എന്നെ ഇഷ്ടമല്ല; ഞെട്ടിച്ച വാക്കുകളുമായി ഭാഗ്യലക്ഷ്മി, വൈറല്‍

1

മുനുഗോഡെയിലെ എംഎല്‍എയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ദിഗ് വിജയ് സിംഗിനെ പ്രശ്‌നം പരിഹരിക്കാനായി ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. രാജഗോപാല്‍ റെഡ്ഡിയോട് ദില്ലിയിലേക്ക് വരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ പ്രശ്‌നം ഇവിടെ രേവന്ത് റെഡ്ഡിയാണെന്ന് നേതാക്കള്‍ കരുതുന്നു. രാജഗോപാല്‍ റെഡ്ഡി പാര്‍ട്ടി വിട്ടാല്‍ നിരവധി എംഎല്‍എമാര്‍ അതേ പാത പിന്തുടര്‍ന്ന് ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

അത് തടഞ്ഞ് നിര്‍ത്താനാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍ തേടുന്നത്. ബിജെപി ഇതിനോടകം രാജഗോപാല്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ ഇടപെട്ടിട്ടുണ്ടെങ്കിലും, പാര്‍ട്ടി വിടാനുള്ള തീരുമാനം അദ്ദേഹം എടുത്ത മട്ടാണ്. പ്രബല നേതാവാണ് അദ്ദേഹം. വലിയ അവഗണനയാണ് നേരിടുന്നതെന്ന് രാജഗോപാല്‍ പറയുന്നു. ആരോപണ മുന നീളുന്നത് രേവന്ത് റെഡ്ഡിയിലേക്കാണ്.

സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ഇതുവരെ വലിയ നേട്ടങ്ങളൊന്നും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. രാജഗോപാല്‍ റെഡ്ഡിക്കൊപ്പം വലിയൊരു അനുയായി സംഘമുണ്ട്. ഇവര്‍ ബിജെപിക്കൊപ്പം പോയാല്‍ അതോടെ കോണ്‍ഗ്രസിന്റെ കഥ കഴിയും. മുഖ്യ പ്രതിപക്ഷമായി മാറാനും ബിജെപിക്ക് സാധിക്കും. അടുത്തിടെ വലിയ നേട്ടങ്ങളാണ് ബിജെപി സംസ്ഥാനത്ത് സ്വന്തമാക്കിയിരിക്കുന്നത്.

രേവന്തിനെ രാജഗോപാലിന് താല്‍പര്യമുള്ളെന്ന് നേതാക്കള്‍ പറയുന്നു. രേവന്ത് തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നാണ് കോണ്‍ഗ്രസിലെത്തിയത്. പുറത്തുനിന്നുള്ളവര്‍ക്ക് പദവികള്‍ നല്‍കുന്നത് കോണ്‍ഗ്രസിനെ നശിപ്പിച്ചെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. തന്റെ മണ്ഡലത്തില്‍ പ്രചാരണത്തിനായി വരേണ്ടെന്നാണ് രാജഗോല്‍ രേവന്തിനോട് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനേക്കാള്‍ കൂടുതല്‍ സ്വന്തം പ്രചാരണമാണ് രേവന്ത് നടത്തുക.

തീരുമാനങ്ങള്‍ എടുക്കുന്നതിന് മറ്റുള്ളവരോട് ചോദിക്കുന്ന രീതിയും രേവന്തിനില്ല. എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നത് ഇത്തരം നീക്കങ്ങളാണ്. സംഗറെഡ്ഡിയിലെ എംഎല്‍എ ജഗ്ഗ റെഡ്ഡിയാണ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരിക്കുന്നത്. മറ്റ് സീനിയര്‍ നേതാക്കള്‍ എഐസിസി നേതാക്കളെ സമീപിച്ചിട്ടുണ്ട്. തെലങ്കാനയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന ഒരു കാര്യവും രേവന്ത് ചെയ്യില്ലെന്നാണ് പരാതി.

ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!

തിരഞ്ഞെടുപ്പിന് മുമ്പ് രേവന്തിന്റെ ശൈലി മാറിയില്ലെങ്കില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. ഒരാള്‍ പോലും രേവന്തിനൊപ്പമില്ല. സ്വന്തം ഇമേജ് മാത്രമാണ് അദ്ദേഹം സംരക്ഷിക്കാന്‍ നോക്കുന്നതെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു. തമ്മിലടി അതിരൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍

English summary
discontent growing in telangana congress over revanth reddy style of functioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X