Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെപി നദ്ദയ്ക്ക് കുഴിമാടം ഒരുക്കി ടിആര്‍എസ്: നാണംകെട്ട രാഷ്ട്രീയം, മുതലെടുക്കാന്‍ ബിജെപി

ഹൈദരാബാദ്: തെലങ്കാനയിലെ മുനുഗോഡെയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും മുമ്പ് വന്‍ വിവാദം. ബിജെപി ദേശീയ അധ്യക്ഷനെ ചൊല്ലിയുള്ള പോര് അതിര് കടന്നിരിക്കുകയാണ്. ബിജെപി ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ്. ബിജെപിയുടെ ദേശീയ അധ്യക്ഷന് കുഴിമാടമൊരുക്കിയായിരുന്നു തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിഷേധം. എന്നാല്‍ തങ്ങളാണ് ഇത് ചെയ്തതെന്ന് ടിആര്‍എസ് ഇതുവരെ പറഞ്ഞിട്ടില്ല.

എന്തായാലും ദേശീയ തലത്തില്‍തന്നെ ബിജെപി ഇതൊരു പ്രചാരണ വിഷയമാക്കിയിരിക്കുകയാണ്. കേന്ദ്ര മന്ത്രിമാര്‍ അടക്കം ഈ വിഷയം ട്വീറ്റ് ചെയ്തിട്ടുണ്ട്. ടിആര്‍എസ്സിനെ പൂട്ടാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ബിജെപിക്ക് കിട്ടിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

മുനുഗോഡെ ഉപതിരഞ്ഞെടുപ്പിന് കൊഴുപ്പേകാനുള്ള നീക്കമാണ് ടിആര്‍എസ് നടത്തിയത്. നവംബര്‍ മൂന്നിനാണ് ഇവിടെ തിരഞ്ഞെടുപ്പ്. അതിന് മുമ്പാണ് ഇവിടെ ജെപി നദ്ദയുടെ കുഴിമാടി ഒരുങ്ങിയിരുന്നത്. മുനുഗോഡെയില്‍ റിജ്യനല്‍ ഫ്‌ളൂറൈഡ് മിറ്റിഗേഷന്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചതാണ് ഇത് വൈകുന്നതാണ് നദ്ദയെ പ്രതീകാത്മകമായി അടക്കം ചെയ്യുന്നതിന് വഴിയൊരുക്കുന്നത്. നല്‍ഗൊണ്ട ജില്ലയിലാണ് ഇങ്ങനൊരു റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്.

2

രണ്ട് പാര്‍ട്ടികള്‍ക്കും ഈ ഉപതിരഞ്ഞെടുപ്പ് വെല്ലുവിളിയാണ്. പക്ഷേ ടിആര്‍എസ്സാണ് കൂടുതല്‍ സമ്മര്‍ദത്തില്‍. നൂറ് കോടി രൂപയുടെ പദ്ധതിയാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതി സ്ഥാപിക്കാനാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന് കൈമാറിയതാണ്. ഇതുവരെ പദ്ധതി നടന്നിട്ടില്ല. കേന്ദ്രം വിവിധ വിഷയങ്ങളില്‍ പഠനം നടത്തുന്നുണ്ട്. ഇതിലൂടെ ഫ്‌ളൂറൈഡിന്റെ അളവ് കുറയ്ക്കാനാവുമെന്നാണ് കരുതുന്നത്. ഭാവി തലമുറയില്‍ ഇതിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്നും കേന്ദ്ര സ്ഥാപനങ്ങള്‍ പരിശോധിക്കുന്നുണ്ട്.

3

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്

തെലങ്കാനയില്‍ പ്രഖ്യാപിച്ച സെന്റര്‍ അതുകൊണ്ട് വളരെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ ഇതുവരെ നടക്കാത്തത് കൊണ്ട് ഇത് രാഷ്ട്രീയായുധമായി മാറിയിരിക്കുകയാണ്. അതേസമയം ടിആര്‍എസ്സിന്റെ കുഴിമാട പ്രതിഷേധം ബിജെപി മുതലെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ കാര്യമെന്നാണ് ഇതിനെ സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. വിനാശകാലേ വിപരീത ബുദ്ധിയെന്നും സ്മൃതി ട്വീറ്റ് ചെയ്തു. നാശം അടുക്കുമ്പോള്‍ പലരുടെയും മനസ്സ് ഇങ്ങനെ ദുഷ്ചിന്തകളാല്‍ നിറയുമെന്നും ഇതിലൂടെ അര്‍ത്ഥമുണ്ട്.

4

ആന്ധ്രപ്രദേശ് ബിജെപി ജനറല്‍ സെക്രട്ടറി വിഷ്ണു വര്‍ധനും രൂക്ഷമായി ഈ പ്രതിഷേധത്തിനെ വിമര്‍ശിച്ചു. ഇത് അപലപിക്കപ്പെടേണ്ടതാണ്, ബിജെപിയുടെ ആദരണീയനായ അധ്യക്ഷന് ടിആര്‍എസ് പ്രവര്‍ത്തകര്‍ കുഴിമാടമൊരുക്കിയിരിക്കുകയാണ്. ഇത് ഏറ്റവും തരംതാണ കാര്യമാണ്. ബിജെപിയുടെ വളര്‍ച്ചയില്‍ കെടിആര്‍ ആശങ്കയിലാണ്. എന്നാല്‍ ബിജെപിയുടെ പതിനെട്ട് കോടി അംഗങ്ങള്‍ ഇതേ കാര്യങ്ങള്‍ ബിജെപിയോട് ചെയ്യുന്നതിനെ കുറിച്ചൊന്ന് ആലോചിച്ച് നോക്കൂവെന്നും വിഷ്ണു വര്‍ധന്‍ ട്വീറ്റ് ചെയ്തു.

5

അതേസമയം ടിആര്‍എസ് നേരത്തെ ബിജെപി അധ്യക്ഷന്‍ നദ്ദയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഫ്‌ളുറൈഡ് ദുരന്തത്തില്‍ ഇരകള്‍ക്ക് സഹായം ചെയ്യുമെന്ന നദ്ദയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ടിആര്‍എസ് ആരോപിച്ചു. മാരിഗുഡയില്‍ 300 കിടക്കകള്‍ ഉള്ള ആശുപത്രി സ്ഥാപിക്കുമെന്ന് 2016 നദ്ദ പ്രഖ്യാപിച്ചിരുന്നു. ചൗത്പലില്‍ ഫ്‌ളുറൈഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്ന് പറഞ്ഞു. ഇതൊന്നും നടപ്പാക്കിയിട്ടില്ല. ഇതിനെല്ലാം നദ്ദ മറുപടി നല്‍കണമെന്ന് ടിആര്‍എസ്സിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സതീഷ് റെഡ്ഡി പറഞ്ഞു.

6

പലവട്ടം ഇങ്ങനൊരു കാര്യം ടിആര്‍എസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും അവര്‍ അതൊന്നും പാലിക്കാന്‍ തയ്യാറായില്ലെന്ന് ടിആര്‍എസ്സിന്റെ ആരോപണം തള്ളി ബിജെപി നേതാവ് എന്‍വി സുഭാഷ് പറഞ്ഞു. ഇത്രയും കാലം അവര്‍ ഒന്നും മിണ്ടിയില്ല. ഉപതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിഷയം വീണ്ടും ആളിക്കത്തിക്കുകയാണെന്നും സുഭാഷ് ആരോപിച്ചു. കുഴിമാടം ഒരുക്കുന്നത് വിഡ്ഢിത്താണ്. പോലീസ് പരാതി നല്‍കുമെന്നും സുഭാഷ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+