Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗനെ കാണാനെത്തി ചിരഞ്ജീവി, തെലുങ്ക് സിനിമയെ അടര്‍ത്തിയെടുക്കും, ഹൈദരാബാദില്‍ നിന്ന് മാറുന്നു?

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ നിര്‍ണായക നീക്കവുമായി ജഗന്‍ മോഹന്‍ റെഡ്ഡി. തെലുങ്ക് സിനിമയെ ഒന്നാകെ ആന്ധ്രപ്രദേശിലേക്ക് കൊണ്ടുവരാനാണ് നീക്കം. ഇപ്പോള്‍ പലരും ചോദിക്കും അതിന് ഇപ്പോള്‍ തെലുങ്ക് സിനിമ ആന്ധ്രയില്‍ തന്നെയല്ലേ എന്ന്. അല്ല എന്നാണ് ഉത്തരം. തെലുങ്ക് സിനിമ ഹൈദരാബാദിനെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ഇത് തെലങ്കാനയുടെ ഭാഗമാണ്.

ഗംഗുഭായ് നെഹ്‌റുവിന് സ്ത്രീകളെ എത്തിച്ചവള്‍, കുട്ടികള്‍ അനുകരിക്കരുത്, ആലിയ ചിത്രത്തിനെതിരെ കങ്കണ

തെലങ്കാനയുടെ നല്ലൊരു വരുമാനമാണ് ഇപ്പോള്‍ ജഗന്‍ ലക്ഷ്യമിടുന്നത്. അതിന് ജഗന്റെ കൈവശം വലിയൊരു ആയുധവുമുണ്ട്. തെലുങ്ക് സിനിമയുടെ ടിക്കറ്റ് നിരക്ക് മൊത്തം കൈകാര്യം ചെയ്യുന്നത് ജഗന്റെ സര്‍ക്കാരാണ്. ഇന്ന് ചിരഞ്ജീവി അദ്ദേഹത്തെ കാണാന്‍ വന്നത് പുതിയൊരു നീക്കമാണ്.

1

തെലുങ്ക് സിനിമാ വ്യവസായത്തിനായി വന്‍ ഓഫറാണ് ജഗന്‍ മോഹന്‍ റെഡ്ഡി നല്‍കിയിരിക്കുന്നത്. ഭൂമി അടക്കം നല്‍കാമെന്നാണ് ജഗന്റെ വാഗ്ദാനം. ഹൈദരാബാദില്‍ നിന്ന് സമയമെടുത്ത് ആന്ധ്രയിലേക്ക് അതിന്റെ ആസ്ഥാനവും പ്രവര്‍ത്തനങ്ങളും മാറ്റാനാണ് നിര്‍ദേശം. ടോളിവുഡിലെ പ്രമുഖരെല്ലാം ജഗനെ കാണാനെത്തിയിരുന്നു. സൂപ്പര്‍ താരം ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജഗനെ കാണാനെത്തിയത്. സിനിമാ താരങ്ങള്‍ ജഗനെ കാണാന്‍ ക്യൂ നില്‍ക്കുന്നതിന് വേറെ കാരണവുമുണ്ട്. ആന്ധ്രയിലെ ടിക്കറ്റ് നിരക്കുകളാണ്. ഇത് വര്‍ധിപ്പിക്കണമെന്നാണ് ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള സംഘം അഭ്യര്‍ത്ഥിച്ചത്.

2

ആന്ധ്രയിലെ സാഹചര്യത്തില്‍ സിനിമാ വ്യവസായം ദുഷ്‌കരമായിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് വല്ലാതെ കുറച്ചിരിക്കുകയാണ് ആന്ധ്ര സര്‍ക്കാര്‍. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലയിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ മിനിമം നിരക്ക് 75 രൂപയാണ്. പരമാവധി ഈടാക്കാന്‍ സാധിക്കുന്നത് 250 രൂപയും. ആന്ധ്ര പോലെ വന്‍ ബജറ്റ് ചിത്രങ്ങള്‍ ഇറങ്ങുന്ന സംസ്ഥാനത്ത് ഈ ടിക്കറ്റ് നിരക്ക് കൊണ്ട് തെലുങ്ക് സിനിമയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ല. എസിക്കും നോണ്‍ എസിക്കും വേറെ നിരക്കുകളാണ്. ഇരുപത് രൂപ മുതല്‍ നൂറ് രൂപ വരെയാണ് ഇതിലെ ടിക്കറ്റ് നിരക്ക്. ഗ്രാമപഞ്ചായത്തുകളില്‍ ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക് നോണ്‍ എസിയില്‍ അഞ്ച് രൂപയാണ്. തിയേറ്ററുകളില്‍ വാങ്ങാന്‍ ലഭിക്കുന്ന സാധനങ്ങള്‍ക്ക് എംആര്‍പിയില്‍ കൂടുതല്‍ വാങ്ങാനും സാധിക്കില്ല.

3

ഇത് മാത്രമല്ല, സൗജന്യ കുടിവെള്ളവും, ശുചിത്വമുള്ള റെസ്റ്റ് റൂമുകളും ലഭ്യമാക്കണം. ഓണ്‍ലൈന്‍ ടിക്കറ്റ് പോര്‍ട്ടലുകളും സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ബുക്കിംഗിന് ഈടാക്കുന്ന പണത്തിന് വരെ നിയന്ത്രണമുണ്ട്. സര്‍ക്കാര്‍ തന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തിയേറ്ററുകളൊക്കെ പുതുക്കി പണിത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് വലിയ തിരിച്ചടിയാണ് തിയേറ്റര്‍ ഉടമകള്‍ക്ക്. എപി സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടരുതെന്നാണ് നിര്‍ദേശം. ആന്ധ്രയില്ലാതെ തെലുങ്ക് സിനിമയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ല. അതുകൊണ്ട് ചിരഞ്ജീവി അടക്കമുള്ളവര്‍ക്ക് ജഗന്‍ പറയുന്നത് അനുസരിക്കേണ്ടി വരും.

4

അടുത്തിടെ റിലീസായ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയ്ക്ക് നല്ല അഭിപ്രായം ലഭിച്ചെങ്കിലും പൂര്‍ണമായും മുടക്ക് മുതല്‍ ആന്ധ്രയില്‍ നിന്ന് ലഭിച്ചില്ല. ഹിന്ദിയില്‍ നിന്നുള്ള വരുമാനം അടക്കം ലഭിച്ചത് കൊണ്ടാണ് ചിത്രം നല്ല ലാഭത്തിലെത്തിയത്. ആന്ധ്രയില്‍ ടിക്കറ്റ് നിരക്ക് വളരെ കുറഞ്ഞ സാഹചര്യം കാരണമാണ് പുഷ്പയ്ക്ക് ഈ ഗതി വന്നത്. ഇല്ലെങ്കില്‍ 200 കോടിയില്‍ അധികം ആന്ധ്രയില്‍ നിന്ന് ചിത്രം വാരുമായിരുന്നു. ചിരഞ്ജീവി അടക്കമുള്ളവരുടെ ചിത്രങ്ങള്‍ അടുത്ത മാസങ്ങളിലായി റിലീസ് ചെയ്യാനുണ്ട്. അതാണ് ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇടപെടുന്നത്. പവന്‍ കല്യാണിന്റെയും മഹേഷ് ബാബുവിന്റെയും അടക്കം ചിത്രങ്ങള്‍ ഇനി ഇറങ്ങാനുണ്ട്. അതിനുള്ളില്‍ ടിക്കറ്റ് നിരക്ക് മാറേണ്ടതുണ്ട്.

5

തെലുങ്ക് സിനിമയ്ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവുകള്‍ നല്‍കുമെന്നും, സ്ഥലം വരെ സ്റ്റുഡിയോയ്ക്ക് വിട്ടുനല്‍കാമെന്നും ജഗന്‍ പറയുന്നു. തെലുങ്ക് സിനിമകളില്‍ 20 ശതമാനമെങ്കിലും ആന്ധ്രയില്‍ നിര്‍മിക്കണമെന്നാണ് ജഗന്റെ ആവശ്യം. ഹൗസ് സെറ്റുകള്‍ അടക്കം സര്‍ക്കാര്‍ ഒരുക്കുമെന്ന് ജഗന്‍ പറയുന്നു. വിശാഖപട്ടണം, രാജമുണ്ഡ്രി, കര്‍ണൂല്‍ എന്നിവയാണ് സിനിമാ വ്യവസായത്തെ പറിച്ച് നടാനായി ജഗന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിശാഖപട്ടണം മനോഹരമായ ബീച്ചുണ്ട്. അരക് വാലി, ഭീംലി തുടങ്ങിയ ടൂറിസ്റ്റ് മേഖലയുണ്ട്. രാജമുണ്ഡ്രിയില്‍ ഗോദാവരി നദിയുണ്ട്, പുരാതന ക്ഷേത്രങ്ങളുണ്ട്. കോനാസീമയുടെ പ്രകൃതി ഭംഗിയുണ്ട്. റായല്‍സീമയിലും മനോഹരമായ ഇടങ്ങളുണ്ടെന്നും ജഗന്‍ അറിയിച്ചിട്ടുണ്ട്.

6

ജില്ലാ കളക്ടര്‍മാരോട് അനുയോജ്യമായ സ്ഥലം കണ്ടെത്താനും, അത് സിനിമാ മേഖലയ്ക്കായി മാറ്റി വെക്കാനും ജഗന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എപി സ്റ്റേറ്റ് ഫിലിം കോര്‍പ്പറേഷന്റെ പേരില്‍ ഈ സ്ഥലം രജിസ്റ്റര്‍ ചെയ്യുമെന്ന് എപി സര്‍ക്കാര്‍ പറയുന്നു. നിര്‍മാണ കമ്പനികള്‍ ഇവിടെ സ്റ്റുഡിയോ സ്ഥാപിക്കണമെന്നാണ് ആവശ്യം. പ്രധാനമായും വിശാഖപട്ടണത്ത് സ്റ്റുഡിയോ സ്ഥാപിക്കാനാണ് ജഗന് ആഗ്രഹം. ഇക്കാര്യം ചിരഞ്ജീവിയെ അറിയിച്ചിട്ടുണ്ട്. ഫിലിം ഇന്‍ഡസ്ട്രി വിശാഖപട്ടണത്ത്തുടങ്ങിയാല്‍ ഹൈദരാബാദോ ചെന്നൈ പോലെയോ വന്‍ നഗരമായി അത് മാറുമെന്നാണ് ജഗന്‍ വിശ്വസിക്കുന്നത്. തെലുങ്ക് സിനിമയുടെ 60 ശതമാനം വരുമാനം ആന്ധ്രപ്രദേശില്‍ നിന്നാണ് വരുന്നതെന്ന് ജഗന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+