കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറുമാറിയാല്‍ കേന്ദ്ര സംരക്ഷണം, ഒന്നു പേടിക്കേണ്ട; തെലങ്കാനയില്‍ ട്വിസ്റ്റ്, സംഭാഷണങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കൂറുമാറ്റ വിവാദം ശക്തമായതിനിടെ വീണ്ടും ട്വിസ്റ്റ്. തണ്ടൂര്‍ എംഎല്‍എ രോഹിത് റെഡ്ഡിയും ഒരു സ്വാമിജിയും തമ്മിലുള്ള സംഭാഷങ്ങള്‍ തെലങ്കാന രാഷ്ട്രസമിതി പുറത്ത് വിട്ടിരിക്കുകയാണ്. ഇതില്‍ കൂറുമാറ്റത്തെ കുറിച്ചും, കേന്ദ്ര ഏജന്‍സികളെ പേടിക്കേണ്ടെന്നും പറയുന്നുണ്ട്. ഒരു മധ്യസ്ഥനാണ് കൂറുമാറ്റത്തിനായി രോഹിത് റെഡ്ഡിയെ സമീപിച്ചത്.

ഇയാള്‍ക്കായി പണവും ആഢംബര വസ്തുക്കളും പദവികളുമെല്ലാം ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ടിആര്‍എസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ഇയാളുടെ സംഭാഷണങ്ങള്‍ പുറത്തുവിട്ടതോടെ പ്രതിരോധത്തിലായിരിക്കുന്നത് ബിജെപിയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വാമിജിയും രോഹിത് റെഡ്ഡിയും ചേര്‍ന്ന് നടത്തുന്ന സംഭാഷണങ്ങളാണ് ടിആര്‍എസ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം രോഹിത്തിന്റെ ഫാംഹൗസില്‍ പോലീസ് എത്തിയാണ് കുതിരക്കച്ചവടത്തെ പൊളിച്ചത്. ഇത് ട്രെയിലറാണ്, ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് സംഭാഷണം പങ്കുവെച്ച് ടിആര്‍എസ് കുറിച്ചു. തെലങ്കാന വില്‍പ്പനയ്ക്കുള്ളതല്ലെന്നും ഇതില്‍ കുറിച്ചിട്ടുണ്ട്. സംഭാഷണത്തില്‍ നന്ദകുമാര്‍ എന്ന നന്ദുവുമായി കൂറുമാറ്റത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായി സ്വാമിജി പറയുന്നുണ്ട്. രോഹിത്തിന്റെ അടുത്ത സുഹൃത്താണ് നന്ദകുമാര്‍.

2

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

വേണ്ടപ്പെട്ടവരോട് ചോദിച്ചപ്പോള്‍ കൂറുമാറ്റവുമായി മുന്നോട്ട് പോകാനാണ് പറഞ്ഞിരിക്കുന്നത്. എംഎല്‍എമാരുടെയും നേതാക്കളുടെയും പേരുകള്‍ പറഞ്ഞ് തന്നാല്‍ അത് എളുപ്പമാകുമെന്നും സ്വാമിജി രോഹിത് റെഡ്ഡിയോട് പറയുന്നുണ്ട്. എന്നാല്‍ രോഹിത് പേരുകളൊന്നും പറയുന്നില്ല. കൂറുമാറുമെന്ന കാര്യത്തില്‍ ഉറപ്പ് പറഞ്ഞത് രണ്ട് പേര്‍ മാത്രമാണ്. നേരിട്ട് കണ്ട് സംസാരിച്ച ശേഷം കാര്യങ്ങള്‍ പറയാമെന്ന ഉറപ്പാണ് രോഹിത് നല്‍കുന്നത്. ഹൈദരാബാദിലേക്ക് വന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും സ്വാമിജി മറുപടി നല്‍കുന്നുണ്ട്.

3

എന്തൊരു ഭംഗിയാണ് ഈ കൊട്ടാരത്തിന്, കണ്ണെടുക്കാനാവില്ല; പൂച്ച ഇതിലുണ്ട്, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഎന്തൊരു ഭംഗിയാണ് ഈ കൊട്ടാരത്തിന്, കണ്ണെടുക്കാനാവില്ല; പൂച്ച ഇതിലുണ്ട്, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട്, ഞങ്ങളുടെ മേല്‍ കണ്ണുകള്‍ ഉണ്ടെന്ന് ഇയാള്‍ പറയുന്നുണ്ട്. ഹൈദരാബാദില്‍ തന്നെ ചര്‍ച്ചയാവാമെന്നും ഇയാള്‍ ഉറപ്പ് നല്‍കുന്നുണ്ട്. ബിഎല്‍ സന്തോഷ് വരുന്ന കാര്യവും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ്. കാര്യങ്ങളെല്ലാം ശരിയായ ശേഷം സന്തോഷ് ഹൈദരാബാദിലെത്തുമെന്നും സ്വാമിജി പറയുന്നുണ്ട്. നന്ദകുമാറാണ് ഇക്കാര്യം മുന്നോട്ട് വെച്ചതെന്നും, രോഹിത് ഈ ക്ലിപ്പില്‍ പറയുന്നുണ്ട്.

4

ഞങ്ങളെ എല്ലാ വിധത്തിലും സംരക്ഷിക്കാമെന്ന് ബിജെപി ക്യാമ്പില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് രോഹിത് പറയുന്നുണ്ട്. രാഷ്ട്രീയ സുരക്ഷ അടക്കം ലഭിക്കുമെന്നും രോഹിത് സ്വാമിജിയോട് പറഞ്ഞു. അക്കാര്യം ഉറപ്പാണെന്നും സ്വാമിജി പറഞ്ഞു. ആദ്യ വരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ വലിയ നേട്ടമുണ്ടാകുമെന്നും സ്വാമിജി പറയുന്നു. 24 വരെ കാത്തിരിക്കാനും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ അത് പറ്റില്ലെന്നും, താന്‍ 24ന് ദില്ലിയിലാണെന്നും, 25ന് എത്തുമെന്നും, 28നുള്ളില്‍ എല്ലാം ശരിയാക്കാമെന്നുമാണ് സ്വാമിജി പറയുന്നത്. തിരക്കില്ലെന്ന് രോഹിത്തും, നന്ദു നാളെ വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും പറയുന്നുണ്ട്.

5

ഇന്റര്‍നെറ്റിനെ വിഴുങ്ങുന്ന തീജ്വാല.... സൂര്യകോപത്തിന്റെ ചൂടറിയും; ഭൂമിക്ക് അഗ്നിപരീക്ഷകള്‍ഇന്റര്‍നെറ്റിനെ വിഴുങ്ങുന്ന തീജ്വാല.... സൂര്യകോപത്തിന്റെ ചൂടറിയും; ഭൂമിക്ക് അഗ്നിപരീക്ഷകള്‍

നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് കാര്യങ്ങള്‍ നടത്തണമെന്നാണ് പറയുന്നത്. എന്നാല്‍ പേരുകള്‍ പറയാനാവില്ലെന്നും, ഇത് രഹസ്യമായി സൂക്ഷിക്കാനും രോഹിത് സ്വാമിജിയോട് ആവശ്യപ്പെടുന്നുണ്ട്. എന്ത് പ്രശ്‌നം വന്നാലും കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളെല്ലാം ഞങ്ങളുടെ നിരീക്ഷണത്തിലായത് കൊണ്ട് ഒന്നും പേടിക്കാനില്ല. ഇഡിയോ, ആദായനികുതി വകുപ്പോ ഒന്നും നിങ്ങളെ ഒന്നും ചെയ്യില്ലെന്ന് സ്വാമിജി ഉറപ്പ് കൊടുക്കുന്നുണ്ട്. അതേസമയം ഈ ക്ലിപ്പ് ടിആര്‍എസ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണിത്.

English summary
trs releases leaked voice clip that contains talk between swamiji and mla on poaching, bjp in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X