കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ പുലിയിറങ്ങിയതായി സംശയം: കാല്പാടുകള്‍ കണ്ടെത്തി, നാട്ടിൽ പരിഭ്രാന്തി

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാര്‍ ടൗണിന് സമീപത്തെ ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് പുലിയുടെതെന്ന് തോന്നിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് കാല്‍പ്പാടുകള്‍ ബി എസ് എന്‍ എല്‍ ഓഫീസിനു ഓഫീസിന് സമീപത്തെ ചെളിയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു.

കൊച്ചി-ഉടമല്‍പ്പെട്ട അന്തര്‍ സംസ്ഥാനപതായിലെ കൊച്ചി ബസ് സ്റ്റോപ്പിന് സമീപത്തുള്ള ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്താണ് പുലിയുടെതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ആദ്യം പൂച്ചയുടെതാണെന്ന് സംശയിച്ചെങ്കിലും പിന്നീട് പുലിയുടെതാണെന്ന് കണ്ടെത്തുകയായിരുന്നു.

tiger-

തുടര്‍ന്നെത്തിയ മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എം.ആര്‍. സുജീന്ദ്രനാഥിന്റെ നേത്യത്വത്തില്‍ ദേവികുളത്തെ ആര്‍.റ്റി.എഫ് അധിക്യതര്‍ സംഭസ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും കാല്‍പ്പാടുകളുടെ ചിത്രം സൂക്ഷ്മ പരിശോധനകള്‍ക്കായി അയക്കുകയും ചെയ്തു. പൂച്ചപുലിയുടെ കാല്‍പ്പാടുകളായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സമീപങ്ങളില്‍ പ്രദേത്ത് പുലിയുടെ സാന്നിധ്യം പലയിടങ്ങളിലും അനുഭവപ്പട്ടതായി റേഞ്ച് ഓഫീസര്‍ പറഞ്ഞു.

ബിഎസ്എന്‍എല്‍ സേവനങ്ങള്‍ക്കായി തോട്ടംതൊഴിലാളികളടക്കം നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ ഓഫീസില്‍ ജോലിചെയ്യുന്നതിനുവരെ ഭയമാണെന്ന് ജീവനക്കാരന്‍ പറയുന്നു. കന്നിമല, നടയാര്‍, കല്ലാര്‍, രാജമല എന്നിവിടങ്ങളില്‍ പുലിയുടെ സാന്നിത്യം വനപാലകര്‍ നേരത്തെ കണ്ടെത്തിയിരുന്നു.

വരയാടുകളുടെ കണക്കെടുക്കവെ അഞ്ചിലധികം പുലികളെ വനപാലകര്‍ കണ്ടെത്തുകയും ഇവയുടെ ഡാറ്റകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാര്‍ ടൗണിന് പരിസരത്തുവരെ പുലിയെത്തിയത് നാട്ടുകാരിലും ഭയം ഉളവാക്കുകയാണ്. വനപാലകരുടെ നേത്യത്വത്തില്‍ ശക്തമായ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് മൂന്നാര്‍ നിവാസികളുടെ ആവശ്യം.

English summary
Idukki Local News: Leopard enters munnar report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X