ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത കാറ്റും മഴയും; തൊടുപുഴയില്‍ 61 വീടുകള്‍ക്ക് നാശനഷ്ടം, ദുരിതാശ്വാസ ക്യാമ്പ് തുറന്നു

Google Oneindia Malayalam News

ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും തൊടുപുഴ താലൂക്കിലെ 13 വില്ലേജുകളിലായി 60 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. അറക്കുളത്ത് മൂന്ന് പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാറ്റത്ത് മേല്‍ക്കൂര പറന്ന് പോയും മരങ്ങള്‍ വീണുമാണ് ഭൂരിഭാഗം വീടുകള്‍ക്കും നാശനഷ്ടമുണ്ടായത്. ഭാഗികമായി തകര്‍ന്ന് താമസ യോഗ്യമല്ലാതായ വീടുകളില്‍ നിന്നുള്ളവര്‍ സമീപത്തെ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മറ്റും താല്‍ക്കാലികമായി മാറി താമസിച്ചു. താലൂക്ക് - വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു.

h

ഭാഗികമായി തകര്‍ന്ന വീട് അപകട ഭീഷണിയിലായതിനാല്‍ അറക്കുളം വില്ലേജിലെ മൂലമറ്റം പുരപ്പലങ്ങാട്ട് ജോസഫ്, ഭാര്യ ഏലിയാമ്മ, മകന്‍ ജോബിന്‍ ജോസഫ് എന്നിവരെയാണ് മൂലമറ്റം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. നാശനഷ്ടം സംഭവിച്ച വീടുകളുടെ എണ്ണം വില്ലേജുകള്‍ തിരിച്ച് :- അറക്കുളം - 4, കുടയത്തൂര്‍ - 3, മുട്ടം - 2, കരിങ്കുന്നം - 2, പുറപ്പുഴ - 2, മണക്കാട് - 1, കുമാരമംഗലം - 1, വണ്ണപ്പുറം - 6, കരിമണ്ണൂര്‍ - 1, ഉടുമ്പന്നൂര്‍ - 9, ആലക്കോട് - 13, കാരിക്കോട് - 4, വെള്ളിയാമറ്റം - 13.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

രണ്ടര വര്‍ഷത്തേക്ക് എന്തിന് മന്ത്രിയാകണം... ഗണേഷ് കുമാറിന് അതൃപ്തി; ആദ്യ അവസരം ഇവര്‍ക്ക്...രണ്ടര വര്‍ഷത്തേക്ക് എന്തിന് മന്ത്രിയാകണം... ഗണേഷ് കുമാറിന് അതൃപ്തി; ആദ്യ അവസരം ഇവര്‍ക്ക്...

അതേസമയം, ജില്ലയില്‍ മൊത്തം 21 വീടുകള്‍ പൂര്‍ണ്ണമായും 354 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. 294 ഹെക്ടര്‍ ഭൂമിയില്‍ കൃഷി നാശമുണ്ടായതാണ് പ്രാഥമിക വിവരം. കനത്ത മഴയെ തുടര്‍ന്നും, വീട് തകര്‍ന്നും ജില്ലയില്‍ 5 പേര്‍ക്ക് പരിക്കു പറ്റി. തങ്കമണി വില്ലേജില്‍ നാല് പേര്‍ക്കും, ദേവികുളം താലൂക്കില്‍ വീട് തകര്‍ന്ന് വീണ് ഒരാള്‍ക്കുമാണ് പരിക്കേറ്റത്.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Idukki
English summary
61 Houses partially destroyed in Thodupuzha due to Rain And Storm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X