ഇടുക്കി ഏലപ്പാറ എസ്റ്റേറ്റില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു
പൈനാവ്: ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഏലപ്പാറ എസ്റ്റേറ്റിലെ കോഴിക്കാനം ലയത്തില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. കോഴിക്കാം രണ്ടാംലയത്തില്‍ കുടുംബസമേതം താമസിക്കുന്ന ഭാഗ്യം (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ലയത്തിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സമീപത്തെ മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.
മണ്ണിടിച്ചിലിൽ അടുക്കള വാതിലിന്റെ ഇടയിൽപ്പെട്ടാണ് പുഷ്ടയുടെ ജീവന്‍ നഷ്ടമായത്. പീരുമേട്ടിൽ നിന്നെത്തിയ അഗ്നിശമനാ സേനാ വിഭാഗത്തിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഷ്പയുടെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഭാഗ്യത്തിന്റെ മൃതദേഹം പുറത്തെടുത്തത്.

അപകടസമയത്ത് പുഷ്പയുടെ ഭർത്താവ് രാജുവും മൂന്ന് മക്കളും തൊട്ടടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും ഇവർക്ക് പരിക്കൊന്നും പറ്റിയിട്ടില്ല. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ജില്ലയിലെ മറ്റ് വിവിധ ഭാഗങ്ങളിലും കാലവർഷക്കെടുതി രൂക്ഷമാണ്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇങ്ങനെയൊരു മഞ്ജു വാര്യറെ കണ്ടിട്ട് കാലമെത്രയായി: വൈറലായി പുതിയ സാരീ ചിത്രങ്ങള്‍
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.












Click it and Unblock the Notifications