കാന്തല്ലൂരിലെ ആപ്പിൾ കാലം; ലോക്ക്ഡൗൺ ഇളവുകളിൽ വിനോദ സഞ്ചാരികളെ കാത്ത് മൂന്നാർ
കാഴ്ചയിലും രുചിയിലും എന്നും കേമനാണ് ആപ്പിൾ. എന്നാൽ കേരളത്തിൽ ആപ്പിൾ വിളയുന്ന ഒരേ ഒരു സ്ഥലമേയുള്ളൂ. അത് മൂന്നാറിലെ കാന്തല്ലൂരാണ്
മൂന്നാർ: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മൂന്നാർ. വിദേശികൾക്കും ആഭ്യന്തര ടൂറിസ്റ്റുകൾക്കും ഏറെ പ്രിയപ്പെട്ട മൂന്നാർ ഒരുപാട് വിസ്മയങ്ങളാണ് അതിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗത്തും കാണാൻ സാധിക്കാത്ത ശൈത്യകാല വിളകളാണ് അതിൽ ഒന്ന്. ആ മൂന്നാറിൽ ഇത് ആപ്പിളിന്റെ കാലമാണ്. കാഴ്ചയിലും രുചിയിലും എന്നും കേമനാണ് ആപ്പിൾ. എന്നാൽ കേരളത്തിൽ ആപ്പിൾ വിളയുന്ന ഒരേ ഒരു സ്ഥലമേയുള്ളൂ. അത് മൂന്നാറിലെ കാന്തല്ലൂരാണ്.

മരങ്ങൾ നിറയെ കായിച്ചു നിൽക്കുന്ന ആപ്പിളുകൾ കാണാൻ തന്നെ കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി സഞ്ചാരികളാണ് മുൻ വർഷങ്ങളിൽ മൂന്നറിലെത്തിയിരുന്നത്. വ്യാവസായികമായി അല്ല മൂന്നാറിൽ ആപ്പിൾ കൃഷി നടത്തുന്നത്. ചില ഫാമുകളും വീടുകളും കേന്ദ്രീകരിച്ച് പ്രദേശവാസികൾ തന്നെ വർഷങ്ങൾക്ക് മുൻപ് നട്ടുപിടിപ്പിച്ചവയാണ് പലതും. പ്രാദേശിക സഞ്ചാരികളെ ഇത് വളരെയധികം ആകർഷിച്ചിരുന്നു. വളരെ ഫ്രഷായി ലഭിക്കുന്നതുകൊണ്ട് തന്നെ ഇവിടുത്തുകാർ ഇടുന്ന ഒരു വിലയ്ക്ക് ആളുകൾ ഇത് വാങ്ങുകയും ചെയ്തിരുന്നു.

എന്നാൽ കോവിഡ് വ്യാപനം ടൂറിസം മേഖലയെ ആകെ ബാധിച്ചപ്പോൾ ആപ്പിളുകൾ കാണാനും ആളില്ലാതെയായി. ജൂലൈ 22 മുതൽ മേഖലയിൽ സമ്പൂർണ ലോക്ക്ഡൗൺ ആയതും ആപ്പിൾ വിപണിക്ക് തിരിച്ചടിയായി. പ്രാദേശിക വിപണിയിൽ പോലും വേണ്ടത്ര വില മൂന്നാർ ആപ്പിളുകൾക്ക് ലഭിച്ചില്ലെന്ന് തന്നെ പറയാം. കച്ചവടക്കാരേക്കാൾ കൂടുതൽ ഇവിടുത്തെ ആപ്പിളുകൾ തേടിയെത്തിയിരുന്ന സഞ്ചാരികളായിരുന്നു പ്രധാന വരുമാന മാർഗം. എന്നാൽ ഇത്തവണ അതുണ്ടായില്ല.

അതേസമയം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ചെറിയ തോതിലെങ്കിലും തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നാർ നിവാസികൾ. "ടൂറിസം മേഖല ആകെ തകർച്ചയിലാണ്. ഇതുപോലെയുള്ള സീസൺ ടൂറിസവും മുടങ്ങിയാൽ വലിയ പ്രതിസന്ധിയിലാകും. നിയന്ത്രണങ്ങളിലെ ഇളവുകൾ കണ്ട് കുറച്ച് ആളുകൾ വരുമെന്ന പ്രതീക്ഷയുണ്ട്. അത് ഞങ്ങൾക്ക് ഒരു ആശ്വാസമാകും," മൂന്നാർ സ്വദേശിയായ ആന്റണി പറഞ്ഞു.

"കഴിഞ്ഞ വർഷം, ലോക്ക്ഡൗൺ കാരണം ആപ്പിൾ സീസൺ ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു. ഈ വർഷവും ഞങ്ങൾ സമാന പ്രശ്നമാണ് നേരിടുന്നത്. മുൻപ് പ്രതിദിനം 300 മുതൽ 400 വരെ ആളുകൾ ആപ്പിൾ വിളവെടുപ്പ് സീസണിൽ ഫാം സന്ദർശിക്കുമായിരുന്നു അത് ഞങ്ങൾക്ക് നല്ല വരുമാനം നൽകും. എന്നാൽ ഇപ്പോൾ 10 മുതൽ 15 വരെ തദ്ദേശവാസികൾ മാത്രമാണ് വരുന്നത്. ഈ മേഖലയിലെ കർഷകരുടെ പ്രധാന വരുമാന സീസണാണ് ആപ്പിൾ സീസൺ." തോപ്പൻ ജോർജ് എന്ന കഷകൻ പറയുന്നു.
Recommended Video

തുടക്കകാലത്ത് സബർജല്ലി തോട്ടങ്ങളായിരുന്നു മൂന്നാറിൽ വ്യാപകമായി പ്രചാരത്തിലിരുന്നത്. എന്നാൽ വി.എസ് അച്യൂതനന്ദൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാന സർക്കാരും കാന്തല്ലൂർ ഗ്രാമപഞ്ചായത്തും ഒരു വീട്ടിൽ ഒരു ഫലവൃക്ഷം എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇപ്പോൾ ഒരു മരമുള്ള വീടുകൾ മുതൽ മൂന്ന് ഏക്കർ വരെ പരന്ന് കിടക്കുന്ന ആപ്പിൾ ഫാമുകൾ വരെ മൂന്നാറിലുണ്ട്. പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ കോടമഞ്ഞിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾപോലെ ആപ്പിളുകൾ കാണുന്നത് കണ്ണിനും മനസിനും കുളിർമയാണെങ്കിലും ഇവിടുത്തെ കർഷകരുടെ മനസ് നിറയണമെങ്കിൽ വിനോദ സഞ്ചാരികൾ എത്തണം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications