കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പച്ചത്തെറി വിളിക്കുന്നു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിന് പരാതി
മൂന്നാര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്നുവെന്ന് മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രവീണ ഉന്നയിച്ചിരിക്കുന്നത്. കൂറുമാറിയെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ അസഭ്യം വിളിക്കുകയാണെന്ന് പ്രവീണ പറയുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറികളാണ് വിളിക്കുന്നത്. ചീത്തവിളി സഹായിക്കാനാവാതെ പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിരിക്കുകയാണ്. വനിതാ കമ്മീഷനും പോലീസിനുമാണ് പരാതി നല്‍കിയത്.

നൂറ് ദിന റിലേ സമരത്തിന്റെ ഭാഗമായി സമരം ചെയ്യുന്നവരാണ് പ്രസിഡന്റിനെതിരെ അസഭ്യ വര്‍ഷം നടത്തുന്നതെന്നാണ് പരാതി. ദീര്‍ഘകാലത്തിന് ശേഷം മൂന്നാര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. രണ്ട് യുഡിഎഫ് അംഗങ്ങള്‍ അടുത്തിടെ കൂറുമാറിയ എല്‍ഡിഎഫിലേക്ക് എത്തിയിരുന്നു. ഇവരുടെ കരുത്തിലാണ് മൂന്നാര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചത്. പതിനഞ്ച് വര്‍ഷമായി മൂന്നാര്‍ പഞ്ചായത്ത് ഭരിച്ചിരുന്നത് യുഡിഎഫ് സമിതിയായിരുന്നു. കോട്ട പോലെ കാത്ത പഞ്ചായത്താണ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടതോടെ നഷ്ടമായത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
യുഡിഎഫിന് യാതൊരു വികസനവും മൂന്നാറില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നാണ് പരാതി. മൂന്നാര്‍ ടൗണുമായി ബന്ധപ്പെട്ട് യാതൊരു അടിസ്ഥാന സൗകര്യ വികസനവും യുഡിഎഫ് നടപ്പിലാക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഒഴുകിയെത്തുന്ന ഇടമാണ് മൂന്നാര്‍. ഇവിടെയുള്ള ട്രാഫിക് കുരുക്ക് വല്ലാതെ കൂടിയിയിരിക്കുകയാണ്. പഞ്ചായത്തിന്റെ കീഴില്‍ നിരവധി ഭൂമികള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു. അങ്ങനെ മൂന്നാറിലെ ഭരണം കൈവിടാന്‍ ഒന്നിലധികം കാരണങ്ങള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടായിരുന്നു.
അംഗങ്ങള്‍ക്കിടയില്‍ യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ വിലയ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെ ചില ആശയക്കുഴപ്പങ്ങളും വന്നതോടെ രണ്ട് അംഗങ്ങള്‍ എല്‍ഡിഎഫിലേക്ക് പോവുകയായിരുന്നു. യുഡിഎഫിന് ഇതോടെ ഭരണം നഷ്ടമാവുകയും ചെയ്തു. കൂറുമാറിയെത്തിയവരെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കി എല്‍ഡിഎഫ് വലിയ തിരിച്ചടിയാണ് യുഡിഎഫിന് നല്‍കി. ഇവര്‍ വിട്ടുപോകില്ലെന്നും, ഭരണം ഇനിയൊരിക്കലും കൈവിടില്ലെന്ന് ഉറപ്പിക്കാനും എല്‍ഡിഎഫിന് സാധിച്ചു. ഇതോടെയാണ് കൂറൂമാറിയ അംഗങ്ങള്‍ രാജിവെക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. നൂറ് ദിന റിലോ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഈ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ അസഭ്യം പറയുകയാണെന്ന് പ്രസിഡന്റായ പ്രവീണ പറയുന്നു. തന്നെ ദേഹോപദ്രവമേല്‍പ്പിക്കുന്നുമുണ്ട്. ഇതാണ് പരാതി നല്‍കാന് കാരണം. പഞ്ചായത്ത് കവാടത്തിന് മുന്നില്‍ സമരം ചെയ്യുന്നവര്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറായില്ലെങ്കില്‍ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. സമരം ചെയ്യുന്നതിന് തടസ്സമില്ല. തെറ്റായ രീതിയില്‍ സമരം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications