ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വനിതയായതുകൊണ്ട് മാത്രം സെക്രട്ടറിയാകാന്‍ കഴിയില്ല'; ഇഎസ് ബിജിമോള്‍ക്ക് നേതാക്കളുടെ മറുപടി

Google Oneindia Malayalam News

ഇടുക്കി: സി പി ഐയില്‍ പുരുഷാധിപത്യമെന്ന വിമര്‍ശനം നേരത്തെ ഇ എസ് ബിജിമോള്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ പരാമര്‍ശത്തില്‍ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നേതാക്കള്‍. ബിജി മോളുടെ വിമര്‍ശനം പരിശോധിക്കുമെന്ന് മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരമന്‍ പറഞ്ഞു. അതിന് ശേഷം തീരുമാനമെടുക്കുമെന്നും കാര്യങ്ങള്‍ വേണ്ട വിധം ആലോചിക്കാതെയാണ് ബിജിമോള്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി .

'ഇറവറൻസാണ്, ഔട്ട് സ്പോക്കണുമാകും തിരുമേനിമാരെ; കാരണം ഇത് ജനുസ് വേറെയാണ്'; സിപിഐക്കെതിരെ ബിജിമോൾ'ഇറവറൻസാണ്, ഔട്ട് സ്പോക്കണുമാകും തിരുമേനിമാരെ; കാരണം ഇത് ജനുസ് വേറെയാണ്'; സിപിഐക്കെതിരെ ബിജിമോൾ

ബിജി മോള്‍ക്ക് എല്ലാം നല്‍കിയത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ കുറിച്ചാണ് വിമര്‍ശനം ഉന്നയിച്ചത്. വനിതയായതുകൊണ്ട് മാത്രം ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തില്ല. വിമര്‍ശനം ദൗര്‍ഭാഗ്യകരമായിപ്പോയി . ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും സ്ത്രീ എന്ന പരിഗണന നല്‍കിയില്ല എന്നത് ബിജിമോളുടെ തോന്നല്‍ മാത്രമാണെവന്നും അദ്ദേഹം വ്യക്തമാക്കി.

bijimol

സി പി ഐ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ബിജി മോള്‍ നേരത്തെ ഉന്നയിച്ചത്. സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിജി മോള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടത്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ത്രീപക്ഷ നിലപാട് എന്നത് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഖേദപൂര്‍വം പറയേണ്ടി വരുമെന്നാണ് ബിജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് പറഞ്ഞത് ദില്‍ഷ: തുറന്ന് പറഞ്ഞ് റോബിന്‍, ബ്ലെസ്ലി അനിയന്‍; ഒരു പ്രശ്നവുമില്ലഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് പറഞ്ഞത് ദില്‍ഷ: തുറന്ന് പറഞ്ഞ് റോബിന്‍, ബ്ലെസ്ലി അനിയന്‍; ഒരു പ്രശ്നവുമില്ല

പുരോഗമന രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷ പുരുഷന്മാരും രാഷ്ട്രീയ സംഘടനാബോധത്തില്‍ നിന്നും പുസ്തക പാരായണത്തില്‍ നിന്നും കിട്ടിയ അറിവുകള്‍ കൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ എന്നു തോന്നിപ്പിക്കുന്ന മിനുസമുള്ള പുറം കുപ്പായം അണിയുമെന്നും ബിജി മോള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

നിയമപരമായ സംവരണങ്ങളിലൂടെ മാത്രമേ സ്ത്രീകള്‍ക്ക് ഭരണപങ്കാളിത്തം ഉറപ്പാക്കുവാന്‍ സാധിുക്കുവെന്നത് വാസ്തവമാണ്. അത് മനസിലാക്കിയാണ് സ്ത്രീ പങ്കാളിത്തം ഉയര്‍ത്തുവാന്‍ ഞാന്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷട്രീയ പാര്‍ട്ടി 15 ശതമാനം സ്ത്രീസംവരണം രാഷ്ട്രീയ നേതൃത്വനിരയില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയത്. അതിന്റെ ഭാഗമായാണ് ഒരു വനിതയെയെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് എന്‍ എഫ്‌ ഐ ഡബ്ലുവിന്റെ കേരള ഘടകം ശക്തമായ നിലപാട് സ്വീകരിച്ചത്.

ദേ..വേമ്പനാട്ട് കായലിൽ ഒരു സുന്ദരി...സാധിക ഇത് പൊളി ലുക്ക്, ഗ്ലാമറസ് ചിത്രങ്ങൾ

ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് എന്റെ പേരു നിര്‍ദേശിക്കുകയും ചെയ്തു. പുരുഷ കേന്ദ്രീകൃതമായ ആ കൊക്കൂണില്‍ തൊട്ടതെ എനിക്ക് നേരെയുണ്ടായ ഡിഗ്രേഡിംഗും മോറല്‍ അറ്റാക്കിംഗും വിവര്‍ണാതീതമാണ്. ജനപ്രതിനിധി എന്ന നിലയില്‍ ഇത്തരം സ്ത്രീവിരുദ്ധമായ ഡിഗ്രേഡിംഗിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ( മാധ്യമങ്ങളുടെ സറ്റൈയറില്‍ പൊതിഞ്ഞ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ) ഞാന്‍ ഇരയായിട്ടുണ്ട്. അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഉള്‍ക്കൊള്ളുവാനും എനിക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോള്‍ ജെന്‍ഡര്‍ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാല്‍ എന്നെ അപമാനിക്കുവാന്‍ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളര്‍ന്നു പോകില്ല.

കൂടുതല്‍ കരുത്തോടെ മുന്നേറും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ ഏത് പൊന്നു തമ്പുരാന്‍ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗില്‍ പറഞ്ഞാല്‍ ഇറവറന്‍സാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോള്‍ ഇത്തിരി ഔട്ട് സ്‌പോക്കണുമാകും തിരുമേനിമാരെ . കാരണം ഇത് ജനുസ് വേറെയാണ്- ബിജി മോള്‍ ഫേസ്ബുക്കില്‍ കുറിച്ചു .

Idukki
English summary
CPI Leader KK Sivaraman openly against ES Bijimol's criticism of patriarchy in CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X