Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടുമലയിലെ പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത; അന്വേഷണമേറ്റെടുത്ത് ക്രൈംബ്രാഞ്ച്

മൂന്നാര്‍: നാല് വര്‍ഷം മുന്‍പ് ഗുണ്ടുമലയില്‍ എട്ടു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം ഗുണ്ടുമലയില്‍ എത്തിയിരുന്നു. ഡി വൈ എസ് പി അഗസ്റ്റിന്‍ മാത്യൂ, എസ് ഐ ടിഎ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചത്.

പെണ്‍കുട്ടിയുടെ മരണം നടന്ന് നാലു വര്‍ഷമായിട്ടും പ്രതികളെ പിടികൂടാന്‍ ലോക്കല്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഈ കേസ് നേരത്തെ അന്വേഷിച്ചിച്ച മുന്‍ നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പിയും നിലവില്‍ ക്രൈം ബ്രാഞ്ച് എസ് പിയുമായ എ ജി ലാലാണ് അന്വേഷണ സംഘത്തലവന്‍.

idukki

നേരത്തെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയുടെ സൂചന ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലാതെ വന്നതോടെ നര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറുകയായിരുന്നു. ഇതിലാണ് മരണം കൊലപാതകമാണ് എന്ന നിഗമനത്തില്‍ എത്തിയത്.

ഫോറന്‍സിക് വിദഗ്ദര്‍ അടങ്ങുന്ന സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും ഡമ്മി പരീക്ഷണത്തിലുമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. 2019 സെപ്റ്റംബര്‍ 9 നായിരുന്നു ഗുണ്ടുമല അപ്പര്‍ ഡിവിഷനിലെ വീടിനുള്ളില്‍ എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ ചുറ്റി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക നിഗമനം ആത്മഹത്യ എന്നായിരുന്നെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടി ക്രൂരമായ പീഡനത്തിനിരയായതായി കണ്ടെത്തി. ഇതോടെയാണ് മരണം കൊലപാതകമായിരിക്കാം എന്ന സംശയത്തിലേക്ക് നീങ്ങിയത്. പെണ്‍കുട്ടിയെ കെട്ടി തൂക്കിയോ പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ വലിച്ചു മുറുക്കിയോ ആണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍.

എന്നാല്‍ ആരാണ് പ്രതി എന്നതിലേക്ക് എത്താന്‍ പ്രത്യേക അന്വേഷക സംഘത്തിനുമായില്ല. അതേസമയം സംഭവ ദിവസം എസ്റ്റേറ്റിലുണ്ടായിരുന്ന വയോധികനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട് എന്നാണ് വിവരം. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളെയടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+