Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്കയില്ല; പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിച്ച് ഇടമലക്കുടി മുന്നോട്ട്

കോവിഡ് സ്ഥിരീകരിച്ച രണ്ട് പേർക്കും ഊരിനകത്ത് വെച്ചല്ല കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്

ഒന്നര വർഷത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ വിള്ളൽ വീഴ്ത്തിയാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ ഇത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി പ്രതിരോധ പ്രവർത്തനങഅങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഊരുകൂട്ടത്തിന്റെ തീരുമാനം.

കോവിഡ് സ്ഥിരീകരിച്ച രണ്ട് പേർക്കും ഊരിനകത്ത് വെച്ചല്ല കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. മറ്റ് ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ തേടിയപ്പോൾ നടത്തിയ പരിശോധനയിലാണ് വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തമിഴ്നാട്ടിലെ വാൽപ്പാറയിലെ ആശുപത്രിയിലും ഇവർ കഴിഞ്ഞ മാസം ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നും കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിലെത്തിയത്. കോവിഡ് സ്ഥിരീകരിച്ച യുവാവ് ദിവസങ്ങളായി മൂന്നാർ ടൗണിൽ തന്നെയായിരുന്നു എന്നതും ആശങ്ക ഒഴിവാക്കുന്നു.

"കഴിഞ്ഞ മാസം വാൽപാറൈയിലെ ഒരു ആശുപത്രിയിൽ ഇരുപ്പുകല്ലുകുടി സ്വദേശിയായ സ്ത്രീയെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നാട്ടിലെത്തി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാകുന്നത്. അതേസമയം ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മൂന്നാറിലുള്ള യുവാവും മാസങ്ങളായി ഇടമലക്കുടിയിൽ എത്തിയിട്ടില്ല," അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ അനിൽ ഭാസ്കർ പറഞ്ഞു.

രണ്ട് പേർക്കും ആശുപത്രിയിൽ വെച്ചാകും കോവിഡ് ബാധിച്ചിരിക്കാൻ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആശങ്ക മാറ്റിവെച്ച് മുന്നോട്ട് പോകാൻ തന്നെയാണ് ഇടമലക്കുടിക്കാരുടെ തീരുമാനം. 30 കുടുംബങ്ങളിലായി 92 പേരാണ് ഇവിടെയുള്ളത്. ഇവരെയെല്ലാം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായും അനിൽ ഭാസ്കർ അറിയിച്ചു.

അതേസമയം ആരോഗ്യവകുപ്പും മേഖലയിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. ഒരു പ്രത്യേക ടീമിനെ പ്രദേശത്തേക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്. പ്രദേശത്ത് വാക്സിനേഷനും വേഗത്തിലാക്കും. പ്രദേശവാസികളിൽ പലർക്കും വാക്സിനേഷനിൽ ഭയം നിലനിൽക്കുന്നത് ഒഴിവാക്കാനുമുള്ള ശ്രമമാണ് ആരോഗ്യ വകുപ്പും പഞ്ചായത്തും ഇപ്പോൾ നടത്തുന്നത്.

covid 19

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

രാജ്യത്ത് ആദ്യമായി കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടപ്പോൾ മുതൽ കർശന നടപടികളാണ് ഇടമലക്കുടിയിൽ മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയത്. ആദ്യ തരംഗത്തെ ഭംഗിയായി നേരിട്ട ഇടമലക്കുടിക്കാർ ഒന്നര വർഷത്തിലധികം ഒരു കേസുകൾപോലുമില്ലാതെ സ്വസ്ഥ ജീവിതം നയിച്ചത്. ഇപ്പോൾ പ്രദേശത്തെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ ഇടമലക്കുടി സജ്ജമായി കഴിഞ്ഞു.

നേരത്തെ പുറത്തുനിന്നുള്ളവർക്ക് പഞ്ചായത്തിലേക്ക് പ്രവേശിക്കാൻ കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. പഞ്ചായത്തിൽ നിന്ന് പുറത്തുപോയിട്ട് വരുന്നവരെ പോലും കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്. അവശ്യ സാധനങ്ങൾ വാങ്ങാൻ മൂന്നാർ പോകുന്നതിനുൾപ്പടെ ചിലരെ മാത്രമാണ് നിയോഗിച്ചിരുന്നത്. ഇത് കൂടുതൽ കർശനമാക്കും.

മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം

Recommended Video

cmsvideo
    Forest department's investigation against Sujith bhaktan and dean Kuriakos

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+