ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുമഴ വന്നാൽ വെളിച്ചം കെടും; ഇരുട്ടടി കിട്ടി ചിന്നക്കനാൽ മേഖല !

Google Oneindia Malayalam News

ഇടുക്കി: ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് നാട്ടുകാർ. ചിന്നക്കനാൽ മേഖലയിൽ കനത്ത മഴയെ തുടർന്ന് വൈദ്യുതി ബന്ധം തടസ്സമാവുകയായിരുന്നു. ഇത് പ്രദേശ വാസികളെ ഏറെ ദുരിതത്തിലാക്കി. തുടരെ പെയ്യുന്ന മഴയിൽ ഉടൻ തന്നെ വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ് പ്രദേശത്തുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു.

വൈദ്യുതി മുടങ്ങുകയാണെങ്കിൽ ചിന്നക്കനാലിലേക്ക് കെ എസ് ഇ ബി ജീവനക്കാർക്ക് എത്താൻ കഴിയാറില്ല. കാട്ടാനയുടെ ശല്യം രൂക്ഷം ആകുന്നതാണ് പ്രധാന കാരണം. വൈദ്യുതി മുടങ്ങിയാൽ മണിക്കൂറുകളോളം പ്രയാസകരമാണെന്നും വീണ്ടും വൈദ്യുതി എത്താൻ ഏറെ സമയം എടുക്കുമെന്നുമാണ് നാട്ടുകാരുടെ പരാതി.

iduk

എന്നാൽ, രാത്രിയിലാണ് വൈദ്യുതി തടസ്സപ്പെടുന്നത് എങ്കിൽ പിറ്റേ ദിവസം നോക്കിയാൽ മതി എന്നാണ് ആളുകളുടെ പരിഹാസം. ശക്തമായ മഴ തുടരുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ചിന്നക്കനാൽ മേഖലയിലെ പ്രദേശ വാസികൾ പറഞ്ഞു.

കെ എസ് ഇ ബി ജീവനക്കാർക്ക് എന്നാൻ വൈകുന്നതു കാരണം, ചിന്നക്കനാലിലെ വൈദ്യുത തടസ്സം പരിഹരിക്കാൻ ഏറെ സമയം വേണ്ടി വരുന്നുണ്ട്. അതേസമയം, കിലോ മീറ്ററുകൾ അകലെ ഉള്ള കെ എസ് ഇ ബി രാജകുമാരി സെക്‌ഷൻ ഓഫീസിന്റെ കീഴിലാണ് ചിന്നക്കനാലും പരിസരവും ഉൾപ്പെടുന്നത്. ഇതും വൈദ്യുതി വീണ്ടും ലഭിക്കാൻ കാരണമാകുന്നു.

മറ്റൊരു സെക്‌ഷൻ ഓഫീസ് ഒന്നുകിൽ ചിന്നക്കനാലിൽ അനുവദിക്കുകയോ ചിന്നക്കനാൽ മേഖലയിലെ വൈദ്യുത വിതരണം ചിത്തിരപുരം സബ് സ്റ്റേഷന് കീഴിലാക്കുകയോ വേണം എന്നാണ് നിലവിൽ നാട്ടുകാർ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. ഈ രീതിയിൽ വൈദ്യുത തടസ്സം ഉണ്ടാകുന്നത് വിനോദ സഞ്ചാരികളെയും വിനോദ സഞ്ചാര മേഖലകളെയും സാരമായി ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് തുടർച്ചയായി വൈദ്യുതി തടസം ഉണ്ടായിരുന്നു. നിലവിൽ ജില്ലയിൽ മഴ കനക്കുന്ന സാഹചര്യമാണ് ഉളളത്.

വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ച സംഭവം: ഇലക്​ട്രിക്കൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം

മൂലമറ്റം: വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി. ജില്ല ഇലക്​ട്രിക്കൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. സുരക്ഷ വീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട മനുവിന്‍റെ ശരീരത്ത് രണ്ടിടത്ത്​ വൈദ്യുതാഘാതമേറ്റ അടയാളമുണ്ടെന്നു കണ്ടെത്തി.

 മകളുടെ വേർപാട്! നീതി കിട്ടി; 'തൽക്കാലം താടിയും മുടിയും എടുക്കില്ല';- വിസ്മയയുടെ അച്ഛന്‍ മകളുടെ വേർപാട്! നീതി കിട്ടി; 'തൽക്കാലം താടിയും മുടിയും എടുക്കില്ല';- വിസ്മയയുടെ അച്ഛന്‍

ട്രാൻസ്‌ഫോറിലെ ജോലിചെയ്യാൻ പോകുമ്പോൾ എടുക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു. ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ആർ. രാജേഷ് ബാബു, ഡെപ്യൂട്ടി ഇലക്​ട്രിക്കൽ ഇൻസ്‌പെക്ടർമാരായ എസ്. ശ്യാം മുരാരി, എസ്. ശ്രീജ തടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

Idukki
English summary
heavy rain in idukki: Locals said, power crisis intensifies in chinnakanal due to rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X