Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റമാസം കൊണ്ട് കാട്ടാനക്കൂട്ടം നശിപ്പിച്ചത് 100 ഏക്കറിലെ വെളുത്തുള്ളി കൃഷി; 40 ലക്ഷം രൂപ നഷ്ടം

മറയൂര്‍: കാട്ടാനക്കൂട്ടം കാന്തല്ലൂരില്‍ ഏക്കറ് കണക്കിന് സ്ഥലത്തെ വെളുത്തുള്ളി കൃഷി നശിപ്പിച്ചതായി കര്‍ഷകര്‍. ഒരു മാസത്തിനിടെ 100 ഏക്കര്‍ വെളുത്തുള്ളി കൃഷിയാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചത് എന്നാണ് വിവരം. കാന്തല്ലൂരില്‍ മാത്രം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ഈ സീസണില്‍ 500 ഏക്കറിലാണ് കര്‍ഷകര്‍ വെളുത്തുള്ളി കൃഷിയിറക്കിയിരുന്നത്.

ഇവയില്‍ പലതും മുന്‍കാലങ്ങളില്‍ ശീതകാല പച്ചക്കറി കൃഷി ചെയ്തിരുന്ന പാടങ്ങളായിരുന്നു. എന്നാല്‍ വന്യജീവി ആക്രമണവും വിപണിയില്ലാത്തതും കര്‍ഷകര്‍ക്ക് ഈയിനങ്ങള്‍ കൃഷി ചെയ്യുന്നതില്‍ വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ന്യായവില ലഭിക്കാതായതോടെ കര്‍ഷകര്‍ വെളുത്തുള്ളി കൃഷിയിലേക്ക് തിരിയുകയായിരുന്നു. കാട്ടുപന്നി, മ്ലാവ്, കാട്ടുപോത്ത്, മയില്‍ തുടങ്ങിയ വന്യജീവികളൊന്നും വെളുത്തുള്ളി കൃഷി നശിപ്പിച്ചിരുന്നില്ല.

Idukki News

ഇതോടെ ആശ്വാസത്തിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ കാട്ടാനക്കൂട്ടം എത്തിയതോടെ കൃഷിയിടമാകെ ചവിട്ടിമെതിച്ചിടുകയായിരുന്നു. വായ്പ എടുത്ത് കൃഷി ചെയ്ത വെളുത്തുള്ളിയാണ് ആനക്കൂട്ടം നശിപ്പിച്ചത്. തമിഴ്‌നാട് വടുകുപെട്ടിയില്‍ നിന്ന് വാങ്ങുന്ന വിത്തിന് ഒരു കിലോയ്ക്ക് 250 രൂ മുതല്‍ 300 രൂപ വരെയാണ് വില. ഇത് കൂടാതെ പരിപാലനച്ചെലവ് വേറെയും ആവശ്യമായി വരും.

വലിയ തുക മുടക്കി കൃഷി ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ കടക്കെണിയിലാണ്. ഞായറാഴ്ച രാത്രിയിലും പ്രദേശത്ത് കാട്ടാന എത്തിയിരുന്നു. പുത്തൂര്‍ ഗ്രാമത്തിലെ നിരവധി കര്‍ഷകരുടെ വെളുത്തുള്ളി കൃഷി പൂര്‍ണമായും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാന്തല്ലൂരിലെ മണ്ണില്‍ വിളയുന്ന വെളുത്തുള്ളിക്ക് ഔഷധഗുണവും എരിവും കൂടുതലായതിനാല്‍ തന്നെ ഇവക്ക് ഭൗമസൂചക പദവിയും നല്ല വിലയും ലഭിച്ചിരുന്നു.

ഈ പ്രതീക്ഷയില്‍ കൃഷിയിറക്കിയവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. പുത്തൂര്‍ ഉള്‍പ്പെടെയുള്ള കാന്തല്ലൂരിലെ ഗ്രാമങ്ങളില്‍ കാട്ടാനക്കൂട്ടം ദിവസങ്ങളായി തമ്പടിച്ചിരിക്കുകയാണ്. വനപാലകരും നാട്ടുകാരും ആനകളെ തുരത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+