Get Updates
Get notified of breaking news, exclusive insights, and must-see stories!

35 വർഷത്തിന് ശേഷം പൂർവവിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടി; 50 വയസ്സുകഴിഞ്ഞ കമിതാക്കൾ നാടുവിട്ടു

മൂന്നാഴ്ചം ഇരുവരും ആലോചിച്ചു. ശേഷമാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാൾക്കൊപ്പം പോയത്. മൂവാറ്റുപുഴ സ്വദേശക്കും ഭാര്യയും കുട്ടികളും ഉണ്ട്.

idukki133122

മൂന്നാർ: പണ്ട് കൂടെ പഠിച്ചവരെ വീണ്ടും കാണുക, പഴയ കാലത്തേക്ക് വീണ്ടും പോവുക, സൗഹൃദം ഓർത്തെടുക്കുക ഇതൊക്കെ നൽകുന്ന ഒന്നാണ് പൂർവവ് വിദ്യാർത്ഥികളുടെ സം​ഗമം.

ഇപ്പോൾ ഒട്ടുമിക്ക എല്ലാവരും പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഉണ്ടാക്കി പണ്ട് പഠിച്ചവരാെക്കെ വീണ്ടും ഒന്നുകൂടി കാണാനും സംസാരിക്കാനുമൊക്കെ അവസരം ഉണ്ടാക്കി.

സാമൂഹ്യമാധ്യമങ്ങളിൽ ​ഗ്രൂപ്പ് ഉണ്ടാക്കിയും എപ്പോഴെങ്കിലുമൊക്കെ പൂർവ വിദ്യാർത്ഥി സം​ഗമം വെച്ചുമൊക്കെയാണ് ഇവർ ആഘോഷമാക്കാറ്..എന്നാൽ ഇടുക്കിയിൽ ഒരു പൂർവ്വ വിദ്യാർത്ഥി സം​ഗമം നടന്നു. എന്നാൽ പിന്നീട് സംഭവിച്ച കാര്യം കേട്ടാൽ നിങ്ങൾ ഞെട്ടും.

35 വർഷത്തിനുശേഷം പൂർവവിദ്യാർഥി സംഗമത്തിൽ വെച്ച് കണ്ടുമുട്ടിയ, അൻപതുകഴിഞ്ഞ സ്ത്രീയും പുരുഷനും കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. മൂവാറ്റുപുഴയിൽ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. എന്നാൽ കുറേ കാലത്തിന് ശേഷം തമ്മിൽ കണ്ടപ്പോൾ ഇവർ ഇഷ്ടത്തിലായി.

മൂന്നാഴ്ചം ഇരുവരും ആലോചിച്ചു. ശേഷമാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാൾക്കൊപ്പം പോയത്. മൂവാറ്റുപുഴ സ്വദേശക്കും ഭാര്യയും കുട്ടികളും ഉണ്ട്. വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്റെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഒളിച്ചോടിയ ആളുടെ ഭാര്യ മൂവാറ്റുപുഴ പോലീസിലും പരാതി നൽകി.

സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചത്..

മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. ഇവർ ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ എത്തി. രണ്ടുപേരെയും കാണാതായതു സംബന്ധിച്ച് അതത് പോലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+