Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിക്കൊമ്പന്റെ ദൗത്യം ഏറ്റെടുത്ത് ചക്കക്കൊമ്പന്‍; നാട്ടിലിറങ്ങി പണി തുടങ്ങി, ഗതാഗതം തടസപ്പെടുത്തി

ചിന്നക്കനാല്‍: അരിക്കൊമ്പന്‍ പോയതോടെ ചിന്നക്കനാല്‍ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ചക്കക്കൊമ്പന്‍. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ ആനയിറങ്കലിന് സമീപം റോഡിലിറങ്ങിയ ചക്കക്കൊമ്പന്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്ന ചക്കക്കൊമ്പന്‍ വഴിയോരക്കച്ചവടം നടത്തിയിരുന്ന താല്‍ക്കാലിക ഷെഡ് പൊളിച്ചു.

പിന്നാലെ സ്ഥലത്തെത്തിയ ചക്കക്കൊമ്പനെ തുരത്തിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്. കഴിഞ്ഞ 23ന് രാത്രി ഇതേ റോഡില്‍ ചക്കക്കൊമ്പനെ ഇടിച്ച് കാര്‍ യാത്രികന് പരിക്കേറ്റിരുന്നു. ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്.

chakka komban

പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്ക് പോവുകയായിരുന്നു തങ്കരാജും കുടുംബവും. ചക്കക്കൊമ്പന്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് അറിയാതെ തങ്കരാജും കുടുംബവും സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ തന്നെ ഇടിച്ച ദേഷ്യത്തില്‍ അക്രമാസക്തനായ ചക്കക്കൊമ്പന്‍ കാര്‍ ചവിട്ടി തകര്‍ക്കാനും ശ്രമിച്ചിരുന്നു.

അതേസമയം അപകടത്തില്‍ ചക്കക്കൊമ്പന് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു അതിനിടെ പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് മാറ്റിയതിന് ശേഷമാണ് ചക്കക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാക്കിയത്. ഇടുക്കിയില്‍ നാളുകളായി ഭീതി പരത്തുന്ന ഒറ്റയാനാണ് ചക്കക്കൊമ്പന്‍. ചക്ക പ്രിയനായതിനാലാണ് ചക്കക്കൊമ്പന്‍ എന്ന പേര് വന്നത്.

ശാന്തന്‍ പാറ കോരം പാറ, തലക്കുളം മേഖലകളിലാണ് ചക്കക്കൊമ്പന്‍ പ്രധാനമായും വിഹരിക്കുന്നത്. ആനയുടെ ആക്രമണം ഭയന്ന് പ്രദേശവാസികള്‍ പ്ലാവുകളില്‍ ചക്ക ഉണ്ടായാല്‍ ഉടന്‍ വെട്ടിക്കളയുകയാണ് ചെയ്യാറ്.പത്തില്‍ കൂടുതല്‍ പേരുടെ ജീവന്‍ ചക്കക്കൊമ്പന്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഏകദേശം 35 മുതല്‍ 45 വരെ ചക്കക്കൊമ്പന് പ്രായമുണ്ടെന്നാണ് സൂചന.

അതേസമയം, ഇടുക്കി ജില്ലയില്‍ ഏറ്റവുമധികം വാഹനങ്ങളും യാത്രക്കാരും കാട്ടാനയാക്രമണങ്ങള്‍ക്കിരയായിട്ടുള്ളത് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ്. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 40 കിലോമീറ്റര്‍ ഭാഗത്താണെന്ന് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായിട്ടുള്ളത്. ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയപാത നിര്‍മിക്കുമ്പോള്‍ വന്യ ജീവിയാക്രമണങ്ങള്‍ നിയന്ത്രിക്കാനായി വനം വകുപ്പ് പല പദ്ധതികളും മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ദേശീയപാത നിര്‍മാണം പൂര്‍ത്തിയായിട്ടും വനം വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികളൊന്നും നടപ്പായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+