ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാര്‍ വിഷയം: ദേവികുളം സബ്കളക്ടര്‍ക്ക് കളക്ടറുടെ പിന്തുണ!! സ്വീകരിച്ച നടപടി നിയമപരമെന്ന്!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലെ വിവാദ നിര്‍മ്മാണം സംബന്ധിച്ച് ഇടുക്കി കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സബ് കളക്ടര്‍ രേണു രാജിന്റെ നടപടിയെ പിന്തുണച്ചു കൊണ്ടുള്ളതാണ് പുതിയ റിപ്പോര്‍ട്ട്. വിഷയവുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ സ്വീകരിച്ച നടപടി നിയമപരമാണെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

renuraj-

മൂന്നാര്‍ പഞ്ചായത്ത് നടത്തുന്ന കെട്ടിടനിര്‍മാണം നിയമങ്ങള്‍ ലംഘിച്ചാണ് നടന്നു വരുന്നത്. നിലവിലെ നിയമപ്രകാരം പുഴയില്‍നിന്ന് നാല്‍പ്പത്തിയഞ്ച് മീറ്റര്‍ ദൂരെ മാത്രമേ കെട്ടിടം നിര്‍മിക്കാന്‍ അനുവാദമുള്ളു. എന്നാല്‍ ഇപ്പോള്‍ നിര്‍മിക്കുന്ന കെട്ടിടവും പുഴയും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഇതു തന്നെ നിയമലംഘനത്തിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂന്നാര്‍ അടക്കമുള്ള എട്ടു വില്ലേജുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ അനുമതിവേണമെന്ന നിയമങ്ങളെ വെല്ലുവിളിച്ചാണ് മുന്നാര്‍ പഞ്ചായത്ത് അനധികൃത നിര്‍മ്മാണം നടത്തി വന്നത്.

ministersrajendran-1

നിയമപരമായി കെട്ടിട നിര്‍മ്മാണം നടത്താന്‍ പാടില്ലെന്ന് സബ്ക്‌ളക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും വീണ്ടും നിര്‍മ്മാണം തുടരുകയായിരുന്നു. ഇതിനിടയിലാണ് സബ്കളക്ടര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എസ് രാജേന്ദ്രന്‍ എം എല്‍ എ രംഗത്ത് എത്തിയത്. രാജേന്ദ്രന്റെ നിലപാടുകളൊട് പാര്‍ട്ടിക്കുള്ളിലും അതൃപ്തിയാണ് ഉണ്ടാക്കിയിരുന്നത്.


Idukki
English summary
Idukki district collector supports Renuka IAS on munnar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X