കാട്ടുപന്നിയെ പിടികൂടാന്‍ വെച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
ഇടുക്കി: കാട്ടുപന്നിയെ പിടികൂടാന്‍ വzച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. കട്ടപ്പന കരുണാപുരത്താണ് സംഭവം. തണ്ണിപ്പാറ സ്വദേശി ഓവേലില്‍ ഷാജിയെന്ന് വിളിക്കുന്ന വര്‍ഗീസ് ജോസഫാണ് ദാരുണമായി മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. നടന്ന് പോകുന്നതിനിടെ കാല്‍ വഴുതി കമ്പിയിലേക്ക് വീഴുകയായിരുന്നു എന്നാണ് അനുമാനം.
വര്‍ഗീസ് ജോസഫ് തന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന കെണിയില്‍ കാട്ടുപന്നി കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കുന്നതിനും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും വേണ്ടി എത്തിയപ്പോഴാണ് അപകടം. കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് വര്‍ഗീസിന്റെ പുരയിടം. പലപ്പോഴും വനത്തിനുള്ളില്‍ നിന്ന് കാട്ടുപന്നികളെത്തി ഇവിടെ വിള നശിപ്പിക്കാറുണ്ട്.

കാട്ടുപന്നിയെ പിടികൂടാന്‍ നൂറു മീറ്ററോളം നീളത്തില്‍ കമ്പി വലിച്ചു കെട്ടിയ ശേഷം ഇത് വൈദ്യുത ലൈനിലേക്ക് നേരിട്ട് ബന്ധിപ്പിച്ച് വര്‍ഗീസ് കെണിയൊരുക്കിയിരുന്നു. രാവിലെ പറമ്പിലേക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും വര്‍ഗീസിനെ കാണാതായതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. ഈ സമയത്താണ് വര്‍ഗീസിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ കെ എസ് ഇ ബിയില്‍ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.
കമ്പംമെട്ട് പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ ഇലക്ട്രിക്ക് ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി കടത്തി വിട്ടതിനാല്‍ മോഷണത്തിന് കേസെടുക്കാന്‍ കെ എസ് ഇ ബി പൊലീസിന് പരാതി നല്‍കാനാണ് സാധ്യത.












Click it and Unblock the Notifications