ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടില്‍ വിറകെടുക്കാന്‍ പോയ സുരക്ഷാ ജീവനക്കാരന് ധാരുണാന്ത്യം: സംഭവം ഇടുക്കിയില്‍!!

  • By Desk
Google Oneindia Malayalam News

അടിമാലി: വിറക് ശേഖരിക്കുന്നതിനിടെ കാലിലേറ്റ മുറിവില്‍ നിന്ന് രക്തം വാര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. പള്ളിവാസല്‍ ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ രാമര്‍ ആണ് മരിച്ചത്. കൊച്ചി - ധനുഷ് കോടി ദേശീയപാതയില്‍ പള്ളിവാസലിനും മൂന്നാറിനും ഇടയ്ക്കുള്ള പുലിപാറയിലാണ് സംഭവം. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് പള്ളിവാസല്‍ വൈദ്യുത പദ്ധതിയുടെ ഭാഗമായ ടണല്‍ സുരക്ഷാ ജീവനക്കാരനായ രാമര്‍ എന്നയാള്‍ വിറകെടുക്കാന്‍ പുലിപാറയിലെ വനമേഖലയില്‍ പോയത്.

വിറക് ശേഖരിക്കുന്നതിനിടെ കോടാലി കാല്‍പാദത്തിനു മുകളില്‍കൊണ്ട് മുറിവേറ്റതായാണ് പ്രാഥമിക നിഗമനം. മുറിവ്വെച്ചുകെട്ടി കുന്നിന്‍ ചെരിവില്‍ നിന്നും പ്രധാന പാതയിലേയ്ക്ക് വരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. രക്തംവാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് സ്ഥിതികരിച്ചു. മരണം സംഭവിച്ച സ്ഥലത്തു നിന്നും പ്രധാന പാതയിലേക്ക് പതിനഞ്ചു മീറ്റര്‍ ദൂരം മാത്രമാണുണ്ടായിരുന്നത്.

pulipparadeath

മുറിവേറ്റ ശേഷം പ്രഥമ ശുശ്രൂഷകള്‍ നല്‍കുന്നതിനോ ആശുപത്രിയില്‍ എത്തിക്കുന്നതിനും കൂടെ ആരുമില്ലാതിരുന്നതാണ് ജീവന്‍ നഷ്ടമാകാനുള്ള കാരണം. ടണലിലെ രാത്രി കാവലിനു ശേഷം വീട്ടില്‍ വന്നതിനു ശേഷമാണ് വിറക് ശേഖരിക്കാന്‍ കാട്ടിലേയ്ക്ക് പോയത്. മൂന്നാര്‍ പോലീസിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.

Idukki
English summary
Idukki Local News about death of man in forest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X