സിങ്ങുകണ്ടത്തെ യുവാവിന്റെ കൊലപാതകം ആസൂത്രിതം: പ്രതികളെ കസ്റ്റഡിയില്‍വാങ്ങി പോലീസ്
രാജാക്കാട്: ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ ബാലകൃഷ്ണന്‍ എന്ന യുവാവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ് കൊലപാതകത്തിന് ശേഷം പ്രതികള്‍ തെളിവ് നശിപ്പിക്കാനും ശ്രമിക്കുകയും തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയുമായിരുന്നു. പിന്നിട് പോലീസ് അന്വേഷണത്തിലുടെ കൃത്യം നടത്തിയ പ്രതികളെ സമര്‍ത്ഥമായി പോലീസ് പിടികൂടുകയും ചെയ്യ്തു.
കഞ്ചാവ് കേസില്‍ എക്‌സൈസ് സംഘം പിടികൂടി ജാമ്യത്തില്‍ വിട്ട ബലകൃഷ്ണന്‍ എക്‌സൈസ് ഉദ്യോസ്ഥരോട് തന്റെ കൂട്ടാളികളായ മാരീശ്വരനെയും അരുണ്‍ പാണ്ടിയെകുറിച്ചും സൂചന നല്‍കിയതാണ് ആത്മമിത്രമായ ബലകൃഷ്ണനെ വകവരുത്തുവാന്‍ പ്രതികളായ ഇരുവരും തീരുമാനിച്ചത്. നിലിവില്‍ റിമാന്റില്‍ തുടരുന്ന പ്രതികളായ മാരീശ്വരന്‍,അരുണ്‍ പാണ്ടി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.

പതിനാറാം തിയതി രാവിലെയാണ് ചിന്നക്കനാലില്‍ നിന്നും സിങ്കുകണ്ടം പോകുന്ന വഴിയരുകില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രദേശത്തു നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. പെരിയാകാനാല്‍ സ്വദേശിയായ ബലകൃഷ്ണനാണ്് കൊലചെയ്യപ്പെട്ടിരിക്കുന്നത് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന ശാന്തന്‍പാറ സി.ഐ.ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ അന്വേക്ഷണം ആരംഭിക്കുകയും പ്രതികളായ മാരീശ്വരനെയും അരുണ്‍ പാണ്ടിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികളെ വിശദമായ ചോദ്യം ചെയ്തതിലൂടെ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.ഇരുവരുടെയും ഉറ്റമിത്രമായ ബലകൃഷ്ണനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു എത്തിച്ചു കഴുത്ത് അറത്തു കൊലപ്പെടുത്തുകയായിരുന്നു.കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബാലനറിയാമായിരുന്നത് ഭയന്നാണ് കൊലനടത്താന്‍ പ്രതികളെ പ്രേരിപ്പിച്ചത്. കാലവര്‍ഷ കെടുതിയില്‍ മുങ്ങിയ കൊലപാതകം ശാന്തന്‍പാറ പോലീസ് സമര്‍ത്ഥമായി തെളിക്കുകയായിരുന്നു.












Click it and Unblock the Notifications