ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപൂര്‍വ്വ ഇനത്തില്‍പെട്ട നാഗശലഭം പായിപ്രയില്‍: നീളം 14 സെന്റിമീറ്റര്‍, തവിട്ട് നിറത്തില്‍ വെളുപ്പ്!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: മൂവാറ്റുപുഴക്കു സമീപം പായിപ്രയിലാണ് അപൂര്‍വ്വ ഇനത്തില്‍പെട്ട നാഗശലഭത്തെ കണ്ടെത്തിയത്.. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന അറ്റ്‌ലസ് മോത്ത് ഇലത്തില്‍പ്പെട്ടതാണ് നാഗ ശലഭം.പായിപ്ര സൊസൈറ്റി പടിയിലുള്ള എഴുതാനിക്കാട്ട് മീരാന്‍ കുഞ്ഞിന്റെ വീടിനു സമീപമാണ് നാഗശലഭത്തെ കണ്ടത്.സാധാരണ ചിത്രശലഭങ്ങളെക്കാള്‍ ഇതിനു വലിപ്പംകൂടുതലുണ്ട്. തവിട്ടു നിറത്തില്‍ വെള്ള അടയാളത്തോടു കൂടിയതാണ് ഇതിന്റെ ചിറകുകള്‍.

moath-153718526

പതിനാല് സെന്റീമീറ്റര്‍ വലുപ്പമുള്ള ഈ ചിത്രശലഭത്തിന്റെ ചിറകിന്റെ രണ്ടു വശങ്ങളും നാഗത്തിന്റെ തലയുമായി സാമ്യമുണ്ട്. നാഗശലഭം എന്ന പേരിന്റെ കാരണവും ഇതാണ്.പ്രളയാനന്തരം കാലാവസ്ഥ വ്യതിയാനം കൊണ്ട് ആവാസ വ്യവസ്ഥ തകര്‍തോടെപക്ഷികളും പറവകളും സ്ഥിരമായി തങ്ങുന്ന ഭാഗങ്ങളില്‍ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് മാറുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത് . ഈ പ്രതിഭാസങ്ങള്‍ തന്നെയാകാം ഇത്തരം പറവകള്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നും പുറത്തേക്ക് വരാന്‍ കാരണമെന്നാണ് വിദക്ത്തര്‍ അഭിപ്രായപ്പെടുന്നത്. പായിപ്രയില്‍ കണ്ടെത്തിയ അപൂര്‍വ്വ ചിത്രശലഭത്തെ കാണാന്‍ നിരവിധി ആളുകളാണ് പ്രദേശത്ത് എത്തിയത്.

Idukki
English summary
idukki local news about variety moath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X