ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന ഭൂമി കയ്യേറി കുടില്‍ നിര്‍മ്മിച്ചു; ആദിവാസികളെ പോലീസ് അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

രാജാക്കാട്: വനംവകുപ്പിന്റെ അധീനതയിലുള്ള പെരിഞ്ചാംകുട്ടി തേക്കിന്‍ പ്ലാന്റേഷനില്‍ അനധികൃതമായി കടന്നു കയറി കുടില്‍ നിര്‍മ്മിച്ചതിന്റെ പേരില്‍ 7 ആദിവാസികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി പെരിഞ്ചാംകുട്ടിയില്‍ ആദിവാസികള്‍ കടന്നുകയറി ഭൂമി കൈയ്യേറി കുടില്‍ നിര്‍മ്മിച്ചു എന്നാണ് വനംവകുപ്പുദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

ആദിവാസികള്‍ നിര്‍മ്മിച്ച 8 കുടിലുകള്‍ പോലീസും വനംവകുപ്പും ചേര്‍ന്ന് ഒഴിപ്പിച്ചു. അടിമാലി മച്ചിപ്ലാവ് ആദിവാസിക്കുടിയിലെ താമസക്കാരായ ഏഴ് പേരായിരുന്നു പെരിഞ്ചാംകുട്ടി തേക്കിന്‍ പ്ലാന്റേഷനിലെത്തി കുടിലുകള്‍ നിര്‍മ്മിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റെയിഞ്ചോഫീസര്‍ അഖില്‍ബാബുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പെരിഞ്ചാംകുട്ടിയിലെത്തി ആദിവാസികളെ കസ്റ്റഡിയിലെടുത്തു.

Adivasi

1978 മുതല്‍ വനംവകുപ്പിന്റെ അധീനതയിലുള്ള പെരിഞ്ചാംകുട്ടി തേക്കിന്‍ പ്ലാന്റേഷനിലാണ് ആദിവാസികള്‍ കുടിലുകള്‍ നിര്‍മ്മിച്ചതെന്നാണ് വനംവകുപ്പുദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.വനഭൂമിയില്‍ അതിക്രമിച്ച് കയറിയതിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ആദിവാസികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി റെയിഞ്ചോഫീസര്‍ അഖില്‍ബാബു പറഞ്ഞു.

അതേസമയം പെരിഞ്ചാംകുട്ടിമേഖലയില്‍ കുടിയിരിക്കുവാനുള്ള അനുവാദം കോടതിമുഖേന തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന്‍പ്രകാരമാണ് തങ്ങള്‍ പെരിഞ്ചാകുട്ടിയിലെത്തി കുടില്‍ നിര്‍മ്മിച്ചതെന്നുമാണ് ആദിവാസികള്‍ പറയുന്നത്. നിലവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം 9 ആദിവാസികുടുംബങ്ങള്‍ക്ക് മാത്രമേ പെരിഞ്ചാംകുട്ടി പ്ലാന്റേഷനു സമീപം താമസിക്കുവാനുള്ള അനുമതി ലഭിച്ചിട്ടുള്ളുവെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.

നിലവില്‍ ഒരുകുടുംബം മാത്രമാണ് ഇവിടെ താമസമുള്ളത്.അറസ്റ്റിലായ ആദിവാസികള്‍ അവകാശപ്പെടുംപോലെ ഭൂമി സംബന്ധിച്ച് എന്തെങ്കിലും കോടതി ഉത്തരവുകള്‍ ഇവരുടെ പക്കല്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറയിച്ചു. 2012ലും സമാന

Idukki
English summary
Idukki Local News about adivasi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X