ഇടുക്കിയില്‍ മഴശക്തം മണ്ണിനടിയില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി: പെരിയാറില്‍ അജ്ഞാത മൃതദേഹം
തൊടുപുഴ: ശക്തമായ മഴയില്‍ അടിമിലി അമ്പവപടിക്ക്് സമീപം ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മണ്ണിടനടയിലായി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ കണ്ടെത്തുകയും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടു ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴയില്‍ നിരവധി നാശനഷ്ടമാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്ന് റിപ്പോട്ട് ചെയ്യുന്നത്.
വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മരങ്ങള്‍ കടപുഴകിവീണ് പലയിടങ്ങളിലും വൈദ്യുതി ബന്ധം ഭാഗികമായി തടസ്സപ്പെട്ടു. പെരിയാറില്‍ നിന്നും ഇന്ന് പുലര്‍ച്ചെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ശകതമായ മഴിയില്‍ വെള്ളത്തില്‍ കാല്‍വഴുതി വീണതാവാം മരണക്കരണമെന്നാണ് പ്രാഥമിക നിഗമമനം എന്നാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. പെരിയാറിന്റെ ഭാഗമായ ചപ്പാത്തിലെ പോത്തിന്‍ കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാങ്കുളത്തിനു സമീപം സ്വകാര്യ ബസിന്റെ മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞുണ്ടായതാണ് മറ്റൊരു അപകടം. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. വരും മണിക്കൂറുകളിലും ശക്തമായി മഴ തുടരുമെന്നതിനാല്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.