ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ കനത്ത മഴ: ജാഗ്രത നിര്‍ദ്ദേശം! ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ജില്ലയില്‍ മഴക്കനത്തു. വെള്ളിയാഴ്ച്ചവരെ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. മലയോരമേഖലയിലെ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം അനുഭവപ്പെട്ടു. പ്രധാന നഗരങ്ങളിലെല്ലാം വലിയ രീതിയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

rainidukki2-

ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകളുടെ സംരക്ഷ ഭിത്തി തകര്‍ന്നു. ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാല്‍ രാത്രികാലങ്ങളിലടക്കം വാഹനങ്ങളോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

rainidukki1-

വിനോദ സഞ്ചാരമേഖലകളിലേക്കെത്തുന്നവര്‍ക്കും ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കണക്കിലെടുത്ത് യാത്ര ഒഴിവാക്കണം, മണ്ണിടിച്ചിലുള്ള മേഖലകളില്‍ കൂട്ടമായി നില്‍ക്കരുത്, വെള്ളച്ചാട്ടങ്ങളിലും പുഴകളിലും ജലനിരപ്പ് നിയന്ത്രണവിധേയമല്ലാത്തതിനാല്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പരിശോധിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജില്ലാഭരണകൂടം നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മലങ്കര അണക്കെട്ട് ഇന്ന് ഉച്ചയോടെ തുറന്നു വിട്ടിരുന്നു.

landsliding
Idukki
English summary
Idukki Local News monsson leave daclared for schools and college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X