മരിച്ചത് കഴുത്ത് ഞെരുങ്ങി; കൊലപാതകം തന്നെ: മോഷ്ടിക്കാൻ എത്തി; പിന്നാലെ !
ഇടുക്കി: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ടയാളെ സമീപത്തെ വീട്ടു മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരണപ്പെട്ടത്.
ഇയാളെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയതാണ് മരണ കാരണം. ഇക്കാര്യം പോസ്റ്റുമാർട്ടം റിപ്പോർട്ടിലൂടെ കണ്ടെത്താൻ സാധിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവം. ചെമ്മണ്ണാറിലെ ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടിലാണ് ഇയാൾ മോഷ്ടിക്കാൻ കയറിയത്.

ഇതിന് പിന്നാലെ, രക്ഷപ്പെടാൻി ജോസഫ് ശ്രമിച്ചിരുന്നു. എന്നാൽ, ഇയാളുടെ കഴുത്തിന് പിന്നിൽ രാജേന്ദ്രൻ ബലമായി പിടിച്ചിരുന്നു. ഇതിന് പിന്നാലെ ജോസഫ് നിലത്ത് വീണിട്ടും രാജേന്ദ്രൻ കഴുത്തിലെ പിടി വിടാൻ തയ്യാറായില്ല. അതേസമയം, മരണപ്പെട്ട ജോസഫിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വന്നിരുന്നു . ഇതിൽ കൈമടക്കിനുള്ളിൽ അകപ്പെട്ട് കഴുത്തിനുള്ളിലെ ഏല്ലുകൾ പൊട്ടി ശ്വാസ തടസമുണ്ടായാണ് മരണമെന്ന് കണ്ടെത്തി.
മോഷ്ടിക്കാൻ എത്തിയ ജോസഫ് കോട്ട് രൂപത്തിലുളള വസ്ത്രമാണ് ധരിച്ചിരുന്നത്. ഇത് ഉപയോഗിച്ച് കൈകൾ പിന്നിലേക്ക് കെട്ടാനും ശ്രമം നടത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് ജോസഫിന്റെ പോസ്റ്റുമോർട്ടം നടത്തിയത്.
കൊലപാതകം ആണെന്ന് വ്യക്തമായതിന് പിന്നാലെ ആയിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയത്. അതേസമയം, കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജേന്ദ്രന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ജോസഫിന്റെ കഴുത്ത് ഞെരിച്ചതായി രാജേന്ദ്രൻ പോലീസിനോട് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications