Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്തല്ലൂരില്‍ നിന്ന് മാറാതെ കാട്ടാനക്കൂട്ടം; വിനോദസഞ്ചാരികളും നാട്ടുകാരും ഭീതിയില്‍

ഇടുക്കി: കാന്തല്ലൂരില്‍ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം ഭീഷണിയുയര്‍ത്തുന്നു. ഇന്നലെ വിനോദസഞ്ചാരികള്‍ക്ക് നേരെ പാഞ്ഞടുത്ത കാട്ടാനക്കൂട്ടം സംവിധായകന്‍ ജിബു ജേക്കബിന്റെ കാറിന്റെ മുകളില്‍ തുമ്പിക്കൈ കൊണ്ട് അടിച്ച് ആശങ്ക പരത്തി. വൃന്ദാവന്‍ മലനിരകളിലാണ് ആനകള്‍ തമ്പടിച്ചിരിക്കുന്നത്. ഇവിടെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളെയാണ് ആനകള്‍ ഓടിച്ചത്.

ചായ കുടിക്കാന്‍ കാന്റീനിലേക്ക് വന്ന വിനോദസഞ്ചാരികളെ രണ്ട് കൊമ്പന്മാര്‍ ഓടിച്ചു. പേടിച്ച് പ്രാണരക്ഷാര്‍ത്ഥം ഇവര്‍ ഓടിക്കയറിയ ഷെഡിന് സമീപത്തും രണ്ട് കാട്ടാനകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിലെ മാനേജര്‍ എത്തി ആനകളെ പേടിപ്പിച്ച് തുരത്തിയോടിക്കുകയായിരുന്നു. ഒരു മാസക്കാലമായി ഇവിടെ കാട്ടാനകള്‍ ചുറ്റിക്കറങ്ങുന്നുന്നുണ്ട് എന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നത്.

Idukki News

വൃന്ദാവന്‍ മലനിരകളിലെ ആപ്പിള്‍, സബര്‍ജില്‍ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളും പച്ചക്കറി വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടി ജീവിക്കുന്ന ജനങ്ങള്‍ക്ക് വനം വകുപ്പ് സുരക്ഷ ഉറപ്പാക്കണമെന്നും കാട്ടാനകളെ ഉടന്‍ തന്നെ വനത്തിലേക്ക് തുരത്തിവിട്ട് തിരിച്ചു വരാത്ത വിധം സൗരോര്‍ജ വേലി ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും നാളുകളായി ഇവിടത്തുകാര്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.

കാന്തല്ലൂര്‍ ടൗണിന്റെ പരിസരത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടം ഇവിടത്തെ ഹോംസ്റ്റേ, ടെന്റുകള്‍, മണ്‍വീടുകള്‍, വുഡ് ഹൗസ് തുടങ്ങിയവക്കൊക്കെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പല സംഘങ്ങളിലായി ഇരുപതിനടുത്ത് ആനകളാണ് ഈ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഒരുമാസത്തോളമായി മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതും വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.

മേഖലയില്‍ ആര്‍ ആര്‍ ടി നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനിടെ വന്യജീവി ശല്യം സംബന്ധിച്ച പരാതികള്‍ അധികൃതര്‍ അവഗണിച്ചതോടെ പ്രതിരോധം തീര്‍ക്കാന്‍ സ്വയം മുന്നിട്ടിറങ്ങിയിരിക്കുകയാണ് കട്ടപ്പന കാഞ്ചിയാര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ ജനങ്ങള്‍. വനമേഖലയോട് ചേര്‍ന്ന പുതിയ പാലം, കാവടിക്കവല തുടങ്ങിയിടങ്ങളില്‍ കിടങ്ങ് നിര്‍മിച്ച് വന്യ മൃഗങ്ങളെ പ്രതിരോധിക്കാനാണ് പ്രദേശവാസികളുടെ ശ്രമം.

ഇടുക്കി വന്യ ജീവി സങ്കേതത്തില്‍ നിന്നുള്ള ആന, കാട്ടുപന്നി, മുള്ളന്‍ പന്നി, മ്ലാവ് തുടങ്ങിയ വന്യ ജീവികളുടെ ആക്രമണത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് ഇവിത്തുകാര്‍. അധികൃതര്‍ അവഗണന തുടര്‍ന്നതോടെയാണ് ജനങ്ങള്‍ സംഘടിച്ച് കിടങ്ങ് നിര്‍മാണം തുടങ്ങിയത്. കാവടിക്കവല ഭാഗത്ത് 400 മീറ്റര്‍ നീളത്തിലും പുതിയ പാലം ഭാഗത്ത് 1400 മീറ്റര്‍ നീളത്തിലുമാണ് കിടങ്ങ് നിര്‍മിക്കുന്നത്. 12 മീറ്ററാണ് കിടങ്ങിന്റെ ആഴം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+