തീവ്രവാദം തടയണമെങ്കില്‍ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കണം, വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്
തൊടുപുഴ: വിവാദ പരാമര്‍ശവുമായി കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ് രംഗത്ത്. രാജ്യത്ത് തീവ്രവാദം തടയണമെങ്കില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകാണമെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. 2030ഓടെ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്. വിശദാംശങ്ങളിലേക്ക്...
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം
സുപ്രീം കോടതി വിധി തെറ്റാണെന്ന് ഞാന്‍ പറയും. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിദ്ധരിക്കരുത്. ഈ പോക്ക് അവസാനിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കുക- പിസി ജോര്‍ജ് പറഞ്ഞു.

മതേതരത്വം ഈ രീതിയില്‍
ഭരണഘടന പ്രകാരം നമ്മള്‍ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൗ ജിഹാദ് ഉള്‍പ്പടെയുള്ള രാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയില്‍ എമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2030ഓടെ മുസ്ലീം രാജ്യം
ഇന്ത്യയെ 2030ഓടെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടെ പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ തടസമുണ്ടായെന്നും പിസി ജോര്‍ജ് പറഞ്ഞു.
നടി കിയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications