ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടയത്തൂരിലെ ഉരുള്‍പ്പൊട്ടല്‍: ഒരു കുടുംബത്തിലെ അഞ്ചു പേരും മരിച്ചു, മരിച്ചവരില്‍ 5 വയസ്സുകാരനും

Google Oneindia Malayalam News

തൊടുപുഴ: തീരാ വേദനയായി തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തം. ഒരു കുടുംബത്തിലെ അഞ്ച് പേരും ഉരുള്‍പ്പൊട്ടലില്‍ മരിച്ചു. അഞ്ച് വയസ്സുള്ള കുഞ്ഞ് അടക്കമുള്ള കൊല്ലപ്പെട്ടത്. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ്, എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

നേരത്തെ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. അവസാന നിമിഷത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ മറ്റ് രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. ശക്തമായ മഴയ്ക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. വീട് പൂര്‍ണമായും ഒലിച്ചുപോയിരുന്നു.

നിലവില്‍ ഒലിച്ച് പോയ വീടിന്റെ തറ ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. ഇവരില്‍ തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊട്ടുപിന്നാലെ കൊച്ചുമകന്‍ ദേവാനന്ദിന്റെ മൃതദേഹം കണ്ടെടുത്തു. വീടിന് താഴെയായി അടിഞ്ഞുകൂടിയ മണ്ണിന് അടിയില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

1

രണ്ടാമത് കണ്ടെത്തിയത് ഷിമയുടെ മൃതദേഹമാണ്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ഡോഗ് സ്‌ക്വാഡുമെത്തിയത്. തുടര്‍ന്നാണ് വീടിരുന്ന ഭാഗത്ത് തന്നെ സോമന്റെയും ഭാര്യ ഷിജിയുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ

അതേസമയം മരിച്ച സോമന്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു. അഞ്ച് സെന്റ് സ്ഥലത്താണ് ഇയാളുടെ വീട് ഉണ്ടായിരുന്നത്. വലിയ ശബ്ദം പുലര്‍ച്ചെയോടെ ഇവിടെ നിന്ന് കേട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിവരികയായിരുന്നു. ഉരുള്‍പ്പൊട്ടിയ മണ്ണും കല്ലും വെള്ളവും ഒരു വശത്തേക്കായിരുന്നു എത്തിയത്. ഈ ഭാഗത്തൊന്നും അധികം വീടുകള്‍ ഇല്ലാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍സൊനാലി ഫോഗട്ടിന് നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; തടയാന്‍ നോക്കി, ഞെട്ടിച്ച് ദൃശ്യങ്ങള്‍

ഈ മേഖലയില്‍ മഴ വെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. അതുകൊണ്ട് ആളുകളെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ അനുശോചിച്ചു.

കുടയത്തൂര്‍ പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. മാളിയേക്കല്‍ കോളനിയില്‍ പുലര്‍ച്ചെ 3.30 ന് ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചിറ്റടിച്ചാലില്‍ സോമന്‍, ഭാര്യ ഷിജി, മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവര്‍ മരിച്ചത്. പൊടുന്നനെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സോമന്റെ വീട് ഒലിച്ചു പോവുകയായിരുന്നു. ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍

Idukki
English summary
kerala rain: all five dead in kudayathoor landslide including five year old boy, bodies recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X