ധീരജിന്റെ കൊലപാതകം; പൊലീസിനെതിരെ ശക്തമായ വിമര്‍ശനവുമായി കെഎസ്‌യു
ഇടുക്കി: എഞ്ചിനിയറിം കോളജിലെ തെരഞ്ഞെടുപ്പിനെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട് സംഭവത്തില്‍ പ്രതികരണവുമായി കെഎസ്‌യു. പൊലീസിനെ കുറ്റപ്പെടുത്തികൊണ്ടാണ് കെ എം അഭിജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥി കുത്തേറ്റ് കിടക്കുമ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ല എന്നുള്ള വിദ്യാര്‍ത്ഥികളുടെ ആരോപണം ഗൗരവമുള്ളതാണെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര പൊലീസ് സേനയെ വിന്യസിക്കാന്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ സിഐയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും അതിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും അഭിജിത്ത് കുറ്റപ്പെടുത്തുന്നു. പൊലീസിന്റെ നിഷ്‌ക്രിയത്വവും ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചുവെന്ന് പറയാതിരിക്കാന്‍ സാധിക്കില്ലെന്നും അഭിജിത്ത് പറയുന്നു. ധീരജ് കൊല്ലപ്പെട്ട സാഹചര്യത്തെ അപലപിക്കുന്നുവെന്നും നീതിയുക്തമായ അന്വേഷണം നടത്തണമെന്നും അഭിജിത്ത് ഫേസ്‌കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഇന്ന് ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ധീരജ് കൊല്ലപ്പെട്ട സാഹചര്യത്തെ അപലപിക്കുന്നു, ധീരജിന് ആദരാഞ്ജലികള്‍ എന്ന് പറഞ്ഞ്‌കൊണ്ടാണ് അഭിജിത്ത് ഫേസ് ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥി കുത്തേറ്റ് കിടക്കുമ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്നുള്ള വിദ്യാര്‍ത്ഥികളുടെ ആരോപണം ഗൗരവമുള്ളതാണെന്നും കോളേജ് യൂണിയന്‍ തിരെഞ്ഞെടുപ്പില്‍ വേണ്ടത്ര പോലീസ് ഫോഴ്‌സിനെ വിന്യസിക്കാന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ സി.ഐയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും അതിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും അഭിജിത്ത് പറയുന്നു.
പോലീസ് നിഷ്‌ക്രിയത്വവും ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചുവെന്ന് പറയാതിരിക്കാന്‍ സാധിക്കില്ലെന്നും
ഇടുക്കി എന്‍ജിനീയറിങ് കോളേജ് അക്രമത്തില്‍ പോലീസ് നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു ആവശ്യപ്പെടുന്നുവെന്നും അഭിജിത്ത് പറയുന്നു. ഇതോടൊപ്പം ഈ ദാരുണമായ സംഭവത്തിന്റെ മറവില്‍ ക്യാമ്പസുകളില്‍ അക്രമം അഴിച്ചുവിടുന്ന എസ്.എഫ്.ഐ അത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും കെ.എസ്.യു. ആവശ്യപ്പെടുന്നുവെന്നും അഭിജിത്ത് പറയുന്നു. ഇന്ന് മഹാരാജാസ് കോളേജിലടക്കം ഒരുഭാഗത്ത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത് പ്രകടനം നടത്തുകയും അതിനു മുന്‍പില്‍ വെച്ച് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനെ ക്രൂരമായി തല്ലി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എസ്എഫ്‌ഐയുടെ പ്രതിഷേധമല്ല കലാപാഹ്വാനമാണെന്ന് വിദ്യാര്‍ത്ഥികളും,പൊതുസമൂഹവും തിരിച്ചറിയണമെന്നുംഅഭിജിത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
അതേസമയം, കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്- ക്രമിനല്‍ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്‌ഐയും സിപിഎമ്മും ആരോപിക്കുന്നത്. സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. അതില്‍ നിഖില്‍ പൈലി കുറ്റം സമ്മതിച്ചിരിക്കുകയാണ്.












Click it and Unblock the Notifications