ചില്ലറക്കാരനല്ല ജോയ്‌സ് ജോര്‍ജ്, കോടീശ്വരന്‍ തന്നെ..! ആകെ ആസ്തി അറിയാമോ?
ഇടുക്കിയില്‍ മൂന്നാം തവണയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുകയാണ് അഡ്വ. ജോയ്‌സ് ജോര്‍ജ്. 2014 ല്‍ ആണ് ജോയ്‌സ് ജോര്‍ജ് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരായ പ്രതിഷേധങ്ങളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്കൊപ്പം നിന്ന ജോയ്സ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടുള്ള സി പി എം പരീക്ഷണം അന്ന് വിജയം കണ്ടു.
ഡീന്‍ കുര്യാക്കോസിനെ 50542 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോയ്‌സ് ജോര്‍ജ് കന്നി പോരാട്ടത്തില്‍ തന്നെ പാര്‍ലമെന്റില്‍ എത്തിയത്. 2019 ലും ജോയ്‌സ് ജോര്‍ജിനെ തന്നെയായിരുന്നു എല്‍ ഡി എഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ച ആ തിരഞ്ഞെടുപ്പില്‍ ജോയ്‌സ് ജോര്‍ജും വീണു. 171053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോയ്‌സ് ജോര്‍ജ് ഡീന്‍ കുര്യാക്കോസിനോട് അടിയറവ് പറഞ്ഞത്.

ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ ജോയ്‌സ് ജോര്‍ജിനെ തന്നെയാണ് എല്‍ ഡി എഫ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ജോയ്‌സ് ജോര്‍ജിന്റെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് അയച്ചത് എന്നതില്‍ തന്നെ വ്യക്തമാണ് പാര്‍ട്ടി അദ്ദേഹത്തില്‍ എത്രത്തോളം വിശ്വാസമര്‍പ്പിക്കുന്നു എന്നത്. ഇടുക്കിക്കാര്‍ക്കിടയില്‍ സുപരിചതനാണ് ജോയസ് ജോര്‍ജ് എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ കരുത്ത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 1,63,06,010 രൂപയാണ് ജോയ്‌സ് ജോര്‍ജിന്റെ ആസ്തി. 31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട് എന്നാണ് അന്ന് ജോയ്‌സ് ജോര്‍ജ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ജോയ്‌സ് ജോര്‍ജ് അഭിഭാഷകനും അദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയുമാണ്. രണ്ട് പേര്‍ക്കുമായി വിവിധ ബാങ്കുകളില്‍ 11 ലക്ഷം രൂപയാണ് നിക്ഷേപമായുള്ളത്.
15 ലക്ഷം രൂപയുടെ ഇന്നോവ മാത്രമെ വാഹനമായി ഉള്ളൂ എന്നാണ് സത്യവാങ്മൂലത്തില്‍ ജോയ്‌സ് ജോര്‍ജ് 2019 ല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭാര്യയുടേയും ജോയ്‌സിന്റേയും കൈവശം 27 ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്. രണ്ട് പേരുടേയും പേരിലായി കൊട്ടക്കാമ്പൂരിലും പുളിയന്‍മലയിലും 41 ലക്ഷം രൂപയുടെ കൃഷിഭൂമിയുണ്ട്. 60 ലക്ഷം രൂപയുടെ താമസയോഗ്യമായ കെട്ടിടവും ജോയ്‌സ് ജോര്‍ജിന്റേയും ഭാര്യയുടേയും പേരിലായുണ്ട്. എം പി വരുമാനം, അഭിഭാഷകവൃത്തി, അധ്യാപനം, കൃഷി എന്നിവയാണ് കുടുംബത്തിന്റെ വരുമാന മാര്‍ഗങ്ങള്‍.












Click it and Unblock the Notifications