മാങ്ങ മോഷ്ടിച്ച പോലീസുകാരന്റെ ജോലി തെറിച്ചു; ഷിഹാബിനെ പിരിച്ചുവിട്ടു
പഴക്കടയിൽ നിന്ന് പോലീസുകാരൻ മാങ്ങ മോഷ്ടിച്ച സംഭവം ഏറെ ചർച്ചയായ ഒന്നാണ്. ഇപ്പോൾ മാങ്ങ മോഷ്ടിച്ച കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചുവിട്ടു. സിവിൽ പോലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ് നടപടി എടുത്തത്.
മാങ്ങാ മോഷണത്തിന് പുറമെ നിരവധി ക്രിമിനൽ കേസുകളും ഷിഹാബിനെതിരെ ഉണ്ട്. ഇതോടെയാണ് പിരിച്ചുവിടാൻ തീരുമാനമായത്. കഴിഞ്ഞ സെപ്റ്റംബർ 30ന് ആണ് സംഭവം നടന്നത്. പുലർച്ചെ കോട്ടയത്ത് നിന്ന് ദോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാൾ കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാാമ്പഴം മോഷ്ടിക്കുകയായിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ്.

വിൽപ്പനയ്ക്കായി ഇറക്കി വച്ച മാങ്ങയ്ക്ക് കിലോയ്ക്ക് അറുന്നൂറ് രൂപയാണ് വില. പത്ത് കിലോ മാങ്ങ ആണ് ഷിഹാബ് മോഷ്ടിച്ചത്. ഷിഹാബ് കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . ഇതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോയി. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയിൽ പൊലീസുകാരനെതിരെ കേസെടുത്തു. തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, കേസ് ഒത്തിതീർക്കാൻ ശ്രമിച്ചെന്ന ആരോപണം ഉണ്ടായിരുന്നു. കടയുടമ നൽകിയ പരാതി പിൻവലിച്ചിരുന്നു. മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചതോടെ ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എങ്കിലും പൊലീസിൻറെ സല്പേരിന് കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുക ആയിരുന്നു.
അതേസമയം, മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ. ഈ കേസിൽ വിചാരണ നടക്കുന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്. 2019ൽ പാക്കാനം സ്വദേശിനി മുണ്ടക്കയം പൊലീസിന് നൽകിയ പരാതിയിൽ ഷിഹാബ് അറസ്റ്റിൽ ആയിരുന്നു.
പീഡനക്കേസിൽ ഇയാൾ സസ്പെൻഷനിലും ആയിരുന്നു. സ്ത്രീകളെ ശല്യം ചെയ്ത കേസിൽ മുണ്ടക്കയം പൊലീസ് ഷിഹാബിനെതിരെ കേസെടുത്തിരുന്നു. പോലീസിൽ എത്തും മുമ്പ് വീടുകയറി ആക്രമിച്ചെന്ന കേസിലും ഇയാൾ പ്രതിയായിരുന്നു.












Click it and Unblock the Notifications