ഒടുവിൽ അരിക്കൊമ്പനെ കണ്ടെത്തി; സാഹചര്യം അനുകൂലമായാൽ മയക്കുവെടി വെയ്ക്കും
അരിക്കൊമ്പനെ കണ്ടെത്തിയതായി വനംവകുപ്പ്. സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പൻ ഉണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അരിക്കൊമ്പൻ നിരീക്ഷണത്തിൽ ആണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സാഹചര്യം അനുകൂലം ആണെങ്കിൽ ഇന്ന് തന്നെ വെടി വെക്കും എന്നാണ് ലഭിക്കുന്ന വിവരം. മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കിയിട്ടുണ്ട് . ആനയിറങ്കലിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. നാല് കുങ്കിയാനകളെ ആണ് കൊണ്ടുപോയിട്ടുള്ളത്.
ധനുഷ്കോടി ദേശീയ പാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ കൊമ്പനെ എത്തിക്കും. അതിന് ശേഷം ആയിരിക്കും മയക്ക് വെടി വെയ്ക്കുക. ഇതിനു ശ്രമങ്ങളാണ് നടക്കുന്നത്. ദൗത്യ മേഖയിൽ സൗകര്യപ്രദമായ സ്ഥലത്ത് ആന എത്തിയാൽ മയക്കു വെടി വെക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ദൗത്യം നാളത്തേക്ക് നീളുമെന്നാണ് വിവരം.

കഴിഞ്ഞദിവസം അരിക്കൊമ്പനെ പിടിക്കാൻ ശ്രമം നടത്തയിരുന്നു. 9 മണിക്കൂർ തിരഞ്ഞിട്ടും കഴിഞ്ഞ ദിവസം അരിക്കൊമ്പനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഒൻപത് മണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വൈകീട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിച്ച് മടങ്ങി . ഇന്ന് രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലിൽ ആണ് അരിക്കൊമ്പനെ കണ്ടെത്തിയത്.
സൂര്യനെല്ലി ഉൾപ്പെടുന്ന പ്രദേശത്തേക്കാണ് ഇപ്പോൾ ആന നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. ഇത് ജനവാസ മേഖലയാണ്. അതിനാൽ ഇവിടെ നിന്ന് ദൗത്യ മേഖലയിൽ എത്തിക്കണം. ഈ ശ്രമം വിജയിച്ചാൽ മയക്കുവെടി വെയ്ക്കും. മയക്കുവെടി വെക്കാനുള്ള സംഘം ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽനിന്ന് പുറപ്പെടും. ശനിയാഴ്ച ദൗത്യം വിജയിക്കാൻ ആയില്ലെങ്കിൽ ഞായറാഴ്ചയും ശ്രമം തുടരും . അതിനാൽ ഈ ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ദേവികുളം സബ് കളക്ടറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ. അറിയിച്ചു..
കഴിഞ്ഞദിവസം ഒൻപത് മണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വൈകീട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ഇന്ന് രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പനെ സിങ്കുകണ്ടത്ത് നിന്ന് കണ്ടെത്തി എന്നാണ് ലഭിക്കുന്ന വിവരം. വനംവകുപ്പിന്റെ സംഘം പ്രദേശത്തേക്ക് തിരിച്ചിരിക്കുകയാണ്.
അതേസമയം, നേരത്തെ വീടുകളും കടകളുമൊക്കെ ആയി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് സർക്കാർ രേഖകൾ പറയുന്നത്
എന്നാൽ അരിക്കൊമ്പന്റെ ആക്രമണത്തിൽ ആളുകൾ മരിച്ചതായി ഔദ്യോഗികമായി റിപ്പോർട്ടുകൾ ഒന്നുമില്ല, പക്ഷേ അരിക്കൊമ്പന്റെ
ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. അരിക്കൊമ്പനെ ഭയന്നാണ് ഇവിടെ ആളുകൾ കഴിയുന്നത്. . കൊമ്പനെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് കൃത്യമായി പറഞ്ഞിട്ടില്ല












Click it and Unblock the Notifications